ന്യൂഡൽഹി: രാജസ്ഥാനിലെ സൂറത്ത്ഗഢ് സൂപ്പർ തെർമൽ പവർ പ്ലാന്റിന് സമീപമുള്ള ലെവൽ ക്രോസിൽ വെച്ച് ട്രെയിൻ എസ്യുവി ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സിഐഎസ്എഫിൻ്റെ വാഹനമാണ് ട്രെയിൻ ഇടിച്ച് തെറിപ്പിച്ചത്. വാഹനത്തിൽ മൂന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ട്രെയിനുകൾ എത്തുന്നതിനുമുമ്പ് മുന്നറിയിപ്പായി ലെവൽ ക്രോസിംഗിൽ ഉണ്ടാകേണ്ട ബൂം ബാരിയറുകൾ ഇല്ലായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പാണ് സിഐഎസ്എഫിൻ്റെ വാഹനം ലെവൽ ക്രോസിംഗിലേയ്ക്ക് തിരിഞ്ഞു കയറുന്നത്. ട്രെയിൻ വരുന്നത് വാഹനത്തിൻ്റെ ഡ്രൈവർ കണ്ടിരുന്നില്ലെന്നാണ് ദൃശ്യങ്ങൾ കാമിക്കുന്നത്. വാഹനം ട്രാക്കിലെത്തുന്നതിന് മുമ്പായി ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മുൻവശത്തെ ഇടതു സീറ്റിൽ നിന്ന് പെട്ടെന്ന് ഇറങ്ങി ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റ് രണ്ട് യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിയുന്നതിന് മുമ്പ് ട്രെയിൻ എസ്യുവിയിൽ ഇടിക്കുന്നതും കുറച്ച് ദുരം തള്ളിനീക്കി കൊണ്ടുപോകുന്നതും കാണാം. വെള്ളിയാഴ്ച പതിവ് പട്രോളിംഗിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
#Rajasthan: An SUV of a central police force was rammed by a train at a level crossing near #Suratgarh Super Thermal Power Plant in Rajasthan.CCTV footage of the accident has gone viral on social media. pic.twitter.com/WxbVvFoQUl
Content Highlights: Video Stuck On Track, A Desperate Dash Train Hits SUV In Rajasthan