സീബ്രാ ലൈനിൽ ഭാര്യയുടെ റീല്‍ ഷൂട്ടിങ്; വീഡിയോ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച ഭര്‍ത്താവിന് സസ്‌പെന്‍ഷന്‍

മാര്‍ച്ച് 20-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്

ചണ്ഡീഗഡ്: റോഡിലെ സീബ്രാ ലൈനിൽ നൃത്തം ചെയ്യുന്ന ഭാര്യയുടെ റീല്‍ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ചണ്ഡീഗഡ് പൊലീസ് സേനയിലെ കോണ്‍സ്റ്റബിളായ അജയിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മാര്‍ച്ച് 20-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അജയ്‌യുടെ ഭാര്യയായ ജ്യോതിയും സഹോദരൻ്റെ ഭാര്യയും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റോഡിലെ സീബ്രാ ലൈനില്‍ നിന്ന് ഡാന്‍സ് കളിക്കുന്നതിൻ്റെ വീഡിയോ ചിത്രീകരിച്ചത്. തിരക്കുള്ള റോഡില്‍ ഡാന്‍സ് ചെയ്യുന്നതിന്റെയും ഇത് ചിത്രീകരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനാണ് ഛണ്ഡീഗഡ് സെക്ടര്‍ 34 പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതികള്‍ക്കെതിരെ കേസെടുത്തിരുന്നു. ഗതാഗതം തടസ്സപ്പെടുത്തി, പൊതുസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തി എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കേസ്.

ഭാര്യയുടെ വൈറല്‍ വീഡിയോ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചതിനാണ് അജയിയെ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം, അജയിക്കെതിരെ നടപടി സ്വീകരിച്ചതിന് വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

चंडीगढ़: पुलिसकर्मी की पत्नी ने ज़ेबरा क्रॉसिंग पर बनाई रील, ट्रैफिक नियमों की उड़ाई धज्जियां; रोड पर लगा जाम महिला के खिलाफ पुलिस ने FIR दर्ज की, हालांकि थाने में ही बेल दे दी गई. मामला सेक्टर-20 में गुरुद्वारा चौक के पास का है.#Chandigarh pic.twitter.com/l2j4fTYFGv

Content Highlight : Wife's Reel Shooting on Zebra Line police officer suspended

To advertise here,contact us