വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ; 8 മണിക്കൂർ ചർച്ച; പ്രതിപക്ഷം എതിർക്കും

ഇന്ന് 12 മണിക്കാണ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുക

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ ലോക്സഭയിൽ വെക്കുക. 8 മണിക്കൂർ ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ബില്ലിനെ പിന്തുണക്കണമെന്ന കെസിബിസി നിലപാട് പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും ശക്തമായി എതിർക്കാനാണ് കോൺഗ്രസ് തീരുമാനം.

ലോക്സഭയിലും രാജ്യസഭയിലും ബില്ലിനെ ശക്തമായി എതിർക്കാൻ കഴിഞ്ഞ ദിവസം ചേർന്നപ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ ധാരണയായിരുന്നു. അതിൽ മുഴുവൻ ഇൻഡ്യാ സഖ്യ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് എംപിമാരുമായും രാഹുൽഗാന്ധി പ്രത്യേക കൂടിക്കാഴ്ച നടത്തി.

സിപിഐഎം എം പിമാരോട് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടതില്ലെന്നും സഭയിലെത്തി ബില്ലിനെ എതിർക്കാനും അദ്ദേഹം നിർദേശിച്ചു. അതേസമയം ബിൽ ഒരുവിഭാഗത്തിനും എതിരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.ബിൽ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. വിഷയത്തിൽ സിപിഐഎമ്മിനേയും കോൺഗ്രസിനേയും വിമർശിച്ച് കത്തോലിക്കാ സഭാ മുഖപത്രം ദീപികയും രം​ഗത്ത് വന്നിരുന്നു.

content highlights: Waqf Amendment Bill in Lok Sabha today

To advertise here,contact us