VIDEO: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് മുന്നിലേക്ക് പാഞ്ഞടുത്ത് പുലി; ബഹളം വെച്ചതോടെ തിരിഞ്ഞോടി

കുട്ടിയും നായ്ക്കളും ബഹളം വെച്ചതോടെ പുലി തിരിഞ്ഞോടി

വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മുന്നിലേക്ക് പുലിയെത്തി. കുട്ടിയും നായ്ക്കളും ബഹളം വെച്ചതോടെ പുലി തിരിഞ്ഞോടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

ഇന്നലെ വൈകിട്ട് അഞ്ചുമണിക്കായിരുന്നു സംഭവം. വാൽപ്പാറ റൊട്ടിക്കടയ്ക്കടുത്ത് താമസിക്കുന്ന ശിവകുമാർ സത്യയുടെ വീട്ടുമുറ്റത്താണ് പുലിയെത്തിയത്. പുലിയെ കണ്ട നായ്ക്കൾ ആദ്യം കുരച്ചുകൊണ്ട് ഓടി. മുറ്റത്തേക്ക് പാഞ്ഞെത്തിയ പുലി കുട്ടിയുടെ അലർച്ചകേട്ട് തിരിഞ്ഞോടുകയായിരുന്നു. സിസിടിവി പരിശോധിച്ചപ്പോഴാണ് പുള്ളിപ്പുലിയാണെന്ന് അറിഞ്ഞത്.

Content Highlights: Leopards spotted at valparai

To advertise here,contact us