ന്യൂഡൽഹി: സിംഗപ്പൂരിലുണ്ടായ തീപിടിത്തത്തിൽ മകൻ മാർക് ശങ്കറിന്റെ കൈകാലുകൾക്ക് പൊള്ളലേറ്റതായി ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ. മകന്റെ ശ്വാസകോശത്തിന് തകരാറ് സംഭവിച്ചു. ചികിത്സ തുടരുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ബ്രോങ്കൊസ്കോപി പരിശോധനാ ഫലം നാളെ ലഭിക്കും. സിംഗപ്പൂരിലേക്ക് തിരിക്കുകയാണ്. സമ്മർ ക്യാമ്പിന് ഇടയിലായിരുന്നു തീപിടിത്തം. പൊള്ളലേറ്റ ഒരു കുട്ടി മരിച്ചു. മകൻ ഉൾപ്പടെ 30 കുട്ടികളായിരുന്നു ക്യാമ്പിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
അമ്മയ്ക്കൊപ്പം സിംഗപ്പൂരിലായിരുന്നു മാർക് ശങ്കറിന്റെ താമസം. നിലവിൽ സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് മാർക് ശങ്കർ. രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി പവൻ കല്യാൺ ഉടൻ സിംഗപ്പൂർക്ക് തിരിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പവൻ കല്യാണിന്റേയും അന്ന ലെസ്നേവയുടേയും മകനാണ് മാർക് ശങ്കർ. 2017-ലായിരുന്നു മാർക്കിന്റെ ജനനം.
Content Highlights: Pawan Kalyan on his son's injury