‘ബാലറ്റ് കാലം തിരികെ വരണം, ഇവിഎമ്മിൽ അട്ടിമറി തിരിച്ചറിയാൻ പറ്റാത്ത സാങ്കേതിക വിദ്യയാണ്‘; മല്ലികാർജുൻ ഖർഗെ

മഹാരാഷ്ട്രയിൽ അട്ടിമറി ഉണ്ടായിട്ടുണ്ടെന്നും മല്ലികാർജുൻ ഖർഗെ

അഹമ്മദാബാദ്: രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ ഇവിഎം മെഷീൻ ഉപയോഗിക്കുന്നതിനെ വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. വികസിത രാജ്യങ്ങൾ പോലും തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവിടെ മാത്രം ഇവിഎം ഉപയോഗിക്കുന്നു. അട്ടിമറിയുണ്ടെന്ന് തെളിയിക്കാനാണ് വെല്ലുവിളിക്കുന്നത്. ഇവയൊന്നും തിരിച്ചറിയാൻ കഴിയാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മെഷീനുകൾ നിർമ്മിക്കുന്നത്. പിന്നെ എങ്ങനെ തെളിയിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

മഹാരാഷ്ട്രയിൽ അട്ടിമറി ഉണ്ടായിട്ടുണ്ടെന്നും അതിനാൽ ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസിസികൾക്ക് കൂടുതൽ അധികാരം നൽകും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഡിസിസി അദ്ധ്യക്ഷന്‍മാരെ പങ്കെടുപ്പിക്കുമെന്ന് പറഞ്ഞ ഖര്‍ഗെ പാർട്ടിക്ക് വേണ്ടി പണിയെടുക്കാത്തവർ വിരമിക്കണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം രാഹുൽ ഗാന്ധിയുടെ ഊർജ്ജം പാർട്ടിക്ക് ശക്തിയാകുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. യുവാക്കൾ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നു. അങ്ങനെയുള്ളവരെയാണ് വിലങ്ങ് അണിയിച്ച് തിരിച്ചയച്ചത്. പ്രധാനമന്ത്രി ഇതിനേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ രാജ്യത്തെ തന്നെ ഒരു ദിവസം മോദി വിൽക്കുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പരിഹസിച്ചു.

ദലിതരും ഹിന്ദുക്കൾ തന്നെയാണെന്നും അവിടെ വിവേചനത്തിൻ്റ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ക്ഷേത്ര ദർശനം നടത്തിയതിന് ശുദ്ധീകരണത്തിൻ്റെ ആവശ്യമില്ലെന്നും മോദിയുടെ വാക്കും പ്രവർത്തിയും രണ്ടും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ ഗവർണർമാരെ ആയുധമാക്കുകയാണ് ചെയ്യുന്നത്. അത്കൊണ്ട് നിയമസഭ പാസാക്കുന്ന ബില്ലുകൾക് മുകളിൽ ഗവർണർമാർ അടയിരിക്കുകയാണെന്നും മല്ലികാർജുൻ ഖർഗെ കുറ്റപ്പെടുത്തി.

Content Highlights:Mallikarjun Kharge says that the technology that cannot detect sabotage in EVMs

To advertise here,contact us