ചെന്നൈ: ഡിഎംകെയെ അധികാരത്തിൽ നിന്ന് പുറത്താക്കും വരെ ചെരിപ്പണിയില്ലെന്ന ശപഥം പിൻവലിച്ച് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ. ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ നൈനാർ നാഗേന്ദ്രന്റെ അഭ്യർത്ഥനയെ തുടർന്നാണ് തന്റെ ശപഥത്തിൽ നിന്ന് പിന്മാറിയതെന്ന് അണ്ണാമലൈ പറഞ്ഞു.
നൈനാർ ചുമതലയേറ്റ ചടങ്ങു നടന്ന വേദിയിൽ വെച്ച് അണ്ണാമലൈ തന്റെ പുതിയ ചെരിപ്പ് ധരിച്ചു. 2024 ഡിസംബറിലാണ് ഡിഎംകെയെ ഭരണത്തിൽ നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ താനിനി ചെരുപ്പിടുകയുള്ളൂവെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിനിടയിൽ തന്നെ അണ്ണാമലൈ, ചെരുപ്പ് ഊരിമാറ്റുകയും ചെയ്തിരുന്നു.
content highlights :' Annamalai will wear sandals'; Oath against DMK withdrawn