സ്വയംഭരണാവകാശം പുനഃസ്ഥാപിക്കാൻ തമിഴ്‌നാട്: എംകെ സ്റ്റാലിന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു

സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവരുന്നതിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് എംകെ സ്റ്റാലിന്‍ പറഞ്ഞു

ചെന്നൈ: സംസ്ഥാനത്തിൻ്റെ സ്വയംഭരണാവകാശം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാൻ തമിഴ്‌നാട് സർക്കാർ ഉന്നത തല സമിതി രൂപീകരിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തി. പൊതു വിദ്യാഭ്യാസം - പ്രവേശന പരീക്ഷകൾ - ഭാഷാ നയം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രം സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ കവരുന്നതിനെതിരെയാണ് നീക്കം.

സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതി ശുപാർശകൾ നൽകും. സമിതിയുടെ ഇടക്കാല റിപ്പോർട്ട് അടുത്തവർഷം ജനുവരിയിൽ സമർപ്പിക്കും. ഫെഡറൽ തത്വങ്ങളിൽ പുനപരിശോധന വേണോ എന്നും സമിതി പരിശോധിക്കും. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തിനായി ഭരണഘടനാ ഭേദഗതി ആവശ്യമെങ്കിൽ സമിതി നിർദേശിക്കും. മുൻ ഐഎഎസ് ഓഫീസർ അശോക് വർദ്ധൻ ഷെട്ടി, പ്രൊഫസർ എം നാഗനാഥൻ എന്നിവരാണ് സമിതി അംഗങ്ങൾ. രണ്ടു വർഷത്തിനകം സമഗ്ര റിപ്പോർട്ട് സമർപ്പിക്കാനും സമിതിയോട് സർക്കാർ നിർദ്ദേശിച്ചതായി എം കെ സ്റ്റാലിൻ നിയമസഭയെ അറിയിച്ചു.1969ൽ എം കരുണാനിധി സർക്കാർ രാജാമണ്ണാർ സമിതിയെ സമാനമായി നിയോഗിച്ചിരുന്നു.

Content Highlights: mk stalin made announcement of state autonomy in assembly

To advertise here,contact us