പൊലീസിംഗ്, നീതി നടപ്പാക്കല്‍; ആദ്യത്തെ അഞ്ച് സ്ഥാനത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങൾ, പിന്നില്‍ പശ്ചിമബംഗാൾ

നീതിയുടെ നാല് തൂണുകളായി കണക്കാക്കുന്ന പൊലീസ്, ജയില്‍, ജുഡീഷ്യറി, നിയമസഹായം എന്നിവയുടെ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനമാണ് റാങ്കിംഗിനായി പരിഗണിച്ചത്

ന്യൂഡല്‍ഹി: പൊലീസിംഗ്, നീതി നടപ്പാക്കല്‍, ജയില്‍ മാനേജ്‌മെന്റ് എന്നിവയില്‍ രാജ്യത്ത് മുമ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുറത്തിറക്കിയ ഫോര്‍ത്ത് ഇന്ത്യ ജസ്റ്റിസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. 18 സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് കര്‍ണ്ണാടകയാണെങ്കില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് പശ്ചിമ ബംഗാള്‍ ആണ്.

നീതിയുടെ നാല് തൂണുകളായി കണക്കാക്കുന്ന പൊലീസ്, ജയില്‍, ജുഡീഷ്യറി, നിയമസഹായം എന്നിവയുടെ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനമാണ് റാങ്കിംഗിനായി പരിഗണിച്ചത്. കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, തമിഴ്‌നാട് എന്നിവയാണ് യഥാക്രമം മുന്നില്‍ നില്‍ക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍ എന്നിവയാണ് പട്ടികയില്‍ പിന്നില്‍. ഒന്നാമതുള്ള കര്‍ണ്ണാടക 6.78 മാര്‍ക്ക് നേടിയപ്പോള്‍ പശ്ചിമബംഗാളില്‍ 3.63 പോയിന്റ് മാത്രമാണ് നേടിയത്.

കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ 17ാം സ്ഥാനത്തായിരുന്ന പശ്ചിമബംഗാള്‍ അവസാനത്തിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു. എന്നാല്‍ 11-ാം സ്ഥാനത്തായിരുന്ന തെലങ്കാന മികച്ച മുന്നേറ്റം നടത്തി മൂന്നാം സ്ഥാനത്തേക്ക് എത്തി. വിസ്തൃതി കുറഞ്ഞ സംസ്ഥാനങ്ങളില്‍ സിക്കിം ആണ് ഏറ്റവും മുന്നില്‍. ഏറ്റവും പിന്നില്‍ ഗോവയാണ്.

Content Highlights: South states take 5 top spots, Bengal last in policing, justice delivery fourth India Justice Report

To advertise here,contact us