ചണ്ഡീഗഢ് : ഹരിയാനയിൽ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം അഴുക്കുചാലിൽ ഉപേക്ഷിച്ച യൂട്യൂബറും കാമുകനും പിടിയിൽ.യൂട്യൂബര് രവീണയും (32) കാമുകന് സുരേഷും ചേര്ന്ന് രവീണയുടെ ഭർത്താവ് പ്രവീണിനെ (35) ഷോൾ ഉപയോഗിച്ചാണ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. ഹരിയാനയിലെ ഹിസാർ ജില്ലയില് മാർച്ച് 25-നായിരുന്നു കൊലപാതകം നടന്നത്.
പ്രവീൺ വീട്ടിലെത്തിയപ്പോൾ കാമുകനും ഭാര്യയും അടുത്തിഴപ്പെടുന്നത് കണ്ടു. തുടർന്ന് മൂവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. കൊലപ്പെടുത്തിയ ശേഷം രവീണ ഒന്നും സംഭവിക്കാത്ത പോലെ അഭിനയിക്കുകയുമായിരുന്നു.
കൊല്ലപ്പെട്ട പ്രവീണിന്റെ മൃതദേഹം രാത്രിയായ ശേഷം ബൈക്കിൽ കയറ്റിയാണ് ഇരുവരും കൊണ്ടുപോയത്. തുടർന്ന് അഴുക്കുചാലിൽ ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബൈക്കിൽ മൂന്ന് പേർ ഉണ്ടായിരുന്നതായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. തുടർന്നാണ് രവീണയെയും സുരേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. പ്രവീണിന്റെ അഴുകിയ മൃതദേഹം അഴുക്കുചാലിൽ നിന്നും മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് കണ്ടെടുത്തത്. ഒന്നര വർഷം മുൻപാണ് രവീണയും സുരേഷും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും ഒരുമിച്ച് റീലുകൾ ചെയ്തിരുന്നു.
സുരേഷുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് ഭർത്താവ് പ്രവീൺ നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ എന്നും വഴക്കായിരുന്നു. ഇരുവർക്കും ആറ് വയസ്സുള്ള ഒരു മകനുണ്ട്. കുട്ടി നിലവിൽ മുത്തശ്ശന്റെ പരിചരണത്തിലാണ്.
content highlights : YouTuber Strangles Husband With Dupatta, Dumps Body With Lover's Help