അലിഗഡ് : ഉത്തർപ്രദേശിൽ മകളുടെ പ്രതിശ്രുത വരനോടൊപ്പം ഒളിച്ചോടിയ അമ്മ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്ന് രാവിലെയാണ് ഉത്തർപ്രദേശിലെ ദാഡോൺ പൊലീസ് സ്റ്റേഷനിൽ ഇരുവരും കീഴടങ്ങിയത്.അലിഗഡ് പ്രദേശത്തെ താമസക്കാരായ സ്വപ്നയും രാഹുൽ കുമാറുമാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. രാഹുലുമായുള്ള മകളുടെ വിവാഹം നിശ്ചയിച്ചിരുന്ന അതേ ദിവസമാണ് സ്വപ്ന മകളുടെ പ്രതിശ്രുത വരനൊപ്പം പൊലീസിൽ കീഴടങ്ങിയത്.
തൻ്റെ ഭർത്താവ് മദ്യപിക്കുകയും തന്നെ മർദ്ദിക്കുകയും ചെയ്യാറുണ്ടെന്നും അത് കൊണ്ടാണ് താൻ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും സ്വപ്ന പൊലീസിനോട് വ്യക്തമാക്കി. മകൾ പോലും തന്നോട് ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്നും സ്വപ്ന ആരോപിച്ചു. എന്ത് സംഭവിച്ചാലും ഞാൻ രാഹുലിനോടോപ്പം ജീവിക്കുമെന്നും സ്വപ്ന പറഞ്ഞു. ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളുമായാണ് താൻ രാഹുലിനൊപ്പം പോയതെന്ന കുടുംബത്തിൻ്റെ ആരോപണവും സ്വപ്ന നിഷേധിച്ചു. ഞാൻ പോകുമ്പോൾ ഒരു മൊബൈലും 200 രൂപയും മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂവെന്നും അവർ പറഞ്ഞു.
അതേസമയം സ്വപ്ന ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് താൻ അവരോടൊപ്പം ഒളിച്ചോടിയതെന്ന് രാഹുൽ കുമാർ പറഞ്ഞു. 'അലിഗഡ് ബസ് സ്റ്റോപ്പിൽ എത്തിയില്ലെങ്കിൽ മരിക്കുമെന്ന് അവർ എന്നോട് പറഞ്ഞു. അങ്ങനെയാണ് ഞാൻ പോയത്. ഞങ്ങൾ ആദ്യം ലഖ്നൗവിലേക്കും അവിടെ നിന്ന് മുസാഫർപൂരിലേക്കും പോയിയെന്നും രാഹുൽ പറഞ്ഞു'. പൊലീസ് ഞങ്ങളെ തിരയുന്നുണ്ടെന്ന് അറിഞ്ഞപ്പോളാണ് തിരിച്ചുവരാൻ തീരുമാനിച്ചതെന്നും രാഹുൽ പറഞ്ഞു. ഭർത്താവും ഭർതൃവീട്ടുകാരും സ്വപ്നയെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും രാഹുൽ ആരോപിച്ചു.
എന്നാൽ സ്വപ്നയെ തിരികെ വേണ്ടയെന്നും അവർ കൊണ്ടുപോയ സാധനങ്ങൾ മാത്രമേ ഞങ്ങൾക്ക് വേണ്ടുവെന്നും സ്വപ്നയുടെ സഹോദരൻ ദിനേശ് പറഞ്ഞു. ഭർത്താവ് തന്നെ മർദിക്കാറുണ്ടെന്ന സ്വപ്നയുടെ ആരോപണവും അദ്ദേഹം നിഷേധിച്ചു. മാസങ്ങളോളം അവരുടെ വീട്ടിൽ താമസിച്ചിരുന്നു. അങ്ങനെയൊന്നും ഒരിക്കലും കണ്ടിട്ടില്ലയെന്നുംസഹോദരൻ വ്യക്തമാക്കി.
A woman who eloped with her future son-in-law days before wedding from #UttarPradesh's #Aligarh, returned to the police station. The husband claimed that the woman eloped with his daughter's groom with cash and jewelleries.The woman was detained and taken to the police station,… https://t.co/gRZmAKN5Rv pic.twitter.com/ditZaUry4Z
ഏപ്രിൽ 6 നാണ് പ്രതിശ്രുത വരനായ രാഹുലിനോടോപ്പം സ്വപ്ന പോയത്. തന്റെ ഭാര്യ എല്ലാ ദിവസവും മണിക്കൂറുകളോളം രാഹുലുമായി സംസാരിക്കാറുണ്ടെന്ന് സപ്നയുടെ ഭർത്താവ് ജിതേന്ദ്ര കുമാർ പറഞ്ഞിരുന്നു. വീട്ടിലെ അലമാരയിൽ നിന്ന് 3.5 ലക്ഷം രൂപയും 5 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ആഭരണങ്ങളും മോഷ്ടിച്ചുവെന്ന് മകൾ ശിവാനിയും ആരോപിച്ചിരുന്നു.
Content Highlight: "I'll Marry Him": UP Woman Who Eloped With Daughter's Fiance