VIDEO: ഡല്‍ഹി മെട്രോയിൽ സഹയാത്രികൻ്റെ ഷര്‍ട്ട് വലിച്ചുകീറി യുവാവ്; പിന്നാലെ വെല്ലുവിളി

ഷര്‍ട്ട് കീറിയശേഷം യാത്രക്കാരനെ യുവാവ് വെല്ലുവിളിക്കുന്നതും വീഡിയോയിലുണ്ട്

dot image

ന്യൂഡൽഹി: ഡല്‍ഹി മെട്രോയിൽ സഹയാത്രികന്റെ ഷര്‍ട്ട് വലിച്ചുകീറി യുവാവ്. ഡൽഹിയിലെ രാജീവ് ചൗക്ക് മെട്രോ സ്‌റ്റേഷനിലെത്തുന്നതിന് മുമ്പാണ് സംഘർഷം നടന്നത്. സംഘർഷത്തിൻ്റെ ദ്യശ്യങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ഷര്‍ട്ട് കീറിയശേഷം യാത്രക്കാരനെ യുവാവ് വെല്ലുവിളിക്കുന്നതും വീഡിയോയിലുണ്ട്. തന്നെ അടിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു യുവാവിൻ്റെ വെല്ലുവിളി.

സംഘർഷത്തെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരാകുന്നതും ദൃശ്യങ്ങളില്‍ കാണാം.പരിഭ്രാന്തരായി പലരും രാജീവ് ചൗക്ക് സ്റ്റേഷനില്‍ ഇറങ്ങിപ്പോക്കുന്നതും വീഡിയോയിലുണ്ട്. താന്‍ ബിഹാറുകാരനായതിനാല്‍ തന്നെ ഒറ്റപ്പെടുത്തുകയാണെന്നും യുവാവ് പറയുന്നുണ്ടായിരുന്നു. സംഘർഷത്തിൻ്റെ ദ്യശ്യങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ ഒട്ടേറെ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ ലഭിക്കുന്നത്.

Content Highlight: Young man tore fellow passenger's shirt in Delhi Metro; After tearing his shirt, he challenged the passenger

dot image
To advertise here,contact us
dot image