35 ഇനം അലോപ്പതി മരുന്നുകളുടെ മിശ്രിതങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ

ഡയബെറ്റിസ്, ഹൈപ്പർ ടെൻഷൻ, ഹാർട്ട് അറ്റാക്ക് തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളും നിരോധിതപട്ടികയിൽ ഉൾപ്പെടുന്നു

ഡൽഹി: 35 ഇനം അലോപ്പതി മരുന്നുകളുടെ മിശ്രിതങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും ജീവൻരക്ഷാ മരുന്നുകളും ഉൾപ്പെടെയുള്ളവയാണ് നിരോധിച്ചത്.

ഡയബെറ്റിസ്, ഹൈപ്പർ ടെൻഷൻ, ഹാർട്ട് അറ്റാക്ക് തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളുടെ മിശ്രിതങ്ങളും നരോധിതപട്ടികയിൽ ഉൾപ്പെടുന്നു. പരിശോധനയില്ലാതെ സംസ്ഥാനങ്ങൾ മരുന്നുകൾക്ക് അനുമതി നൽകിയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

നിരോധിച്ച മരുന്നുകൾ ഗുരുതര ആരോഗ്യപ്രത്യാഘാതം സൃഷ്ടിക്കുന്നവയാണെന്നും കേന്ദ്രം കണ്ടെത്തിയത്.

content highlights : central govt bans 35 alopathy medicines

To advertise here,contact us