നോയിഡ: മദ്യലഹരിയില് ഭാര്യയുടെ വിരല് കടിച്ചെടുത്ത ഭര്ത്താവ് അറസ്റ്റില്. നോയിഡയിലെ സെക്ടർ 12-ൽ താമസിക്കുന്ന അനൂപ് മഞ്ചന്ദയാണ് അറസ്റ്റിലായത്. ഏപ്രിൽ 16-നാണ് സംഭവം നടന്നത്. രാത്രി പത്തുമണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ അനൂപ് ഭാര്യയുമായി വഴക്കുണ്ടാക്കുകയായിരുന്നു. തുടർന്ന് മര്ദിച്ചു. ഇതിനിടെയാണ് ഭാര്യയുടെ ഇടതുകൈയിലെ വിരല് കടിച്ചെടുത്തത്. കടിയേറ്റ് വിരല് കൈപ്പത്തിയില്നിന്ന് വേര്പെട്ട നിലയിലായിരുന്നു. തുടര്ന്ന് ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമാണ് പൊലീസില് പരാതി നൽകിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Content Highlights: Drunk Man Beats Wife Bites Off Her Finger In Noida