ഭോപ്പാല്: ഭോപ്പാലിൽ പ്രായപൂര്ത്തിയാകാത്ത വിദ്യാര്ഥികള്ക്ക് മദ്യം നല്കിയ സര്ക്കാര് സ്കൂള് അധ്യാപകന് സസ്പെന്ഷന്. വിദ്യാര്ഥികള്ക്ക് അധ്യാപകന് മദ്യം നൽകുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി. മധ്യപ്രദേശിലെ കാന്തി ജില്ലയിലുള്ള ലാല് നവീന് പ്രതാപ് സിങ് എന്ന അധ്യാപകനാണ് കുട്ടികള്ക്ക് മദ്യം നല്കിയത്.
ഖിര്ഹാനിയിലുള്ള സര്ക്കാര് പ്രൈമറി സ്കൂളിലെ അധ്യാപകനായി സേവനമനുഷ്ഠിക്കുകയാണ് ഇയാൾ. ഒരു മുറിയില് കുറച്ച് വിദ്യാര്ഥികള്ക്കൊപ്പമിരുന്നാണ് ലാല് നവീന് പ്രതാപ് മദ്യപാനം നടത്തിയത്. മദ്യത്തില് വെള്ളം ചേര്ക്കണമെന്നും ഇയാള് കുട്ടികളോട് ഉപദേശിക്കുന്നത് വീഡിയോയില് ഉണ്ട്.
സ്കൂളിലെ മറ്റു ജീവനക്കാരാണ് വീഡിയോ പകര്ത്തി പ്രചരിപ്പിച്ചതെന്നാണ് വിവരം. വിഷയത്തില് സമഗ്രമായ അന്വേഷണം നടത്തുമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് അധികൃതര് അറിയിച്ചു.
content highlights : Teacher gave liquor to students; Action against government school teacher in Madhya Pradesh