ഗുവാഹത്തി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ തലവെട്ടിയെടുത്ത് ഭർത്താവ്. അസമിലെ ചിരാങ് ജില്ലയിൽ ഇന്നലെ രാത്രിയാണ് അതിക്രൂരമായ സംഭവം നടന്നത്. ബിതിഷ് ഹജോങ് എന്ന അറുപതുകാരനാണ് കേസിലെ പ്രതി. ഭാര്യയുടെ തലവെട്ടിയെടുത്ത ശേഷം സൈക്കിളിന്റെ മുന്നിലെ കുട്ടയിലിട്ട് ഇയാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഭാര്യ ബജന്തിയുടെ തലയറുക്കുകയായിരുന്നു. ചിരാങ് ജില്ലയിലെ ഉത്തർ ബല്ലാംഗുരിയിൽ നിന്നുള്ള ദിവസവേതനക്കാരനാണ് പ്രതിയെന്നാണ് റിപ്പോർട്ടുകൾ. കുടുംബപ്രശ്നങ്ങൾ മൂലമാണ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ശനിയാഴ്ച രാത്രി ബിതിഷ് ഹജോങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതിനു ശേഷമാണ് സംഭവം നടന്നതെന്ന് അയൽവാസി പറഞ്ഞു.
ബിതിഷിനും ബജന്തിയ്ക്കും രണ്ട് പെൺമക്കളാണുള്ളത്. ഇവരുടെ മുന്നിൽവച്ചാണ് കൊലപാതകം നടത്തിയത്. ബജന്തിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ബിഎൻഎസ് 103 വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Content Highlights: wife died by husband at assam