ജാർഖണ്ഡിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; തിരച്ചിൽ തുടരുന്നു

ഭരണകൂടം തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട വിവേക് എന്ന മാവോവാദിയും കൊല്ലപ്പെട്ടു

ബൊക്കാറോ: ജാർഖണ്ഡിലെ ബൊക്കാറോയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. മേഖലയിൽ ആയുധശേഖരവും കണ്ടെത്തി. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

വെളുപ്പിന് അഞ്ചരയോടെ ലാൽപാനിയ പ്രദേശത്തെ ലുഗു മലനിരകളിലെ പരിശോധനയ്ക്കിടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. റൈഫിളുകൾ, പിസ്റ്റലുകൾ ഇൻസാസ് റൈഫിളുകൾ എന്നിവയാണ് കണ്ടെടുത്തത്. ഇവയെല്ലാം എ കെ സീരീസിൽ പെടുന്നവയാണ്.

ഭരണകൂടം തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട വിവേക് എന്ന മാവോവാദിയും കൊല്ലപ്പെട്ടു. കൂടുതൽ പേർ പ്രദേശത്തുണ്ടോ എന്നതും സേന പരിശോധിച്ചുവരികയാണ്.

Content Highlights: 8 maoists killed at Bokaro

To advertise here,contact us