ദില്ലി: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ദില്ലി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ. മനുഷ്യത്വത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു മാർപാപ്പയെന്ന് ദില്ലി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ പറഞ്ഞു.
മാർപാപ്പ ഇന്ത്യ സന്ദർശിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. സർക്കാരിൻ്റെ വാതിലുകൾ മുട്ടിക്കൊണ്ടിരുന്നുവെങ്കിലും തുറന്നില്ലെന്നും മാർപ്പാപ്പ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറന്നിരിക്കുന്നു. നിർഭാഗ്യവശാൽ അങ്ങനെ ഉണ്ടായി. മനുഷ്യത്വത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു മാർപാപ്പയെന്നും അദ്ദേഹം കൂട്ടിചേർത്തു. പാവപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായി മാറി. സമൂഹത്തിൻ്റെ മാറ്റത്തിനായും പ്രകൃതിക്കായും മാർപാപ്പ നിലകൊണ്ടുവെന്നും ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ പറഞ്ഞു.
ബ്രോങ്കൈറ്റിസ് ബാധയെ തുടര്ന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലിരിക്കെയാണ് ഫ്രാന്സിസ് മാര്പാപ്പയുടെ വിയോഗം. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാര്ച്ച് 23നായിരുന്നു ഫ്രാന്സിസ് മാര്പാപ്പ ആശുപത്രി വിട്ടത്. ഏറ്റവും ഒടുവില് ഈസ്റ്റര് ദിനത്തിലും മാര്പാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറില് വിശ്വാസികളെ കണ്ടിരുന്നു. ഗാസയില് ഉടന് തന്നെ വെടിനിര്ത്തല് പ്രഖ്യാപിക്കണമെന്ന് തന്റെ ഈസ്റ്റര് സന്ദേശത്തില് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള് അനുഭവിക്കുന്നവര്ക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന് എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് സന്ദേശത്തില് ആവശ്യപ്പെട്ടിരുന്നു.
Content Highlights- 'The Pope wanted to visit India, but the government knocked on the doors but did not open them'