ന്യൂഡൽഹി: യുപിഎസ്സി സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. യുപി പ്രയാഗ് രാജ് സ്വദേശി ശക്തി ദുബെയാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. 1009 പേർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഹരിയാണ സ്വദേശി ഹർഷിത ഗോയലിനാണ് രണ്ടാം സ്ഥാനം. മഹാരാഷ്ട്ര സ്വദേശി ഡോംഗ്രേ അർചിത് പരാഗിനാണ് മൂന്നാം സ്ഥാനം.
തിരുവനന്തപുരം എൻലൈറ്റ് അക്കാദമിയിൽ നിന്നാണ് ഡോംഗ്രേ അർചിത് പരാഗ് പരിശീലനം നേടിയത്. ആദ്യ 100 റാങ്കുകളിൽ അഞ്ച് മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട്. മാളവിക ജി നായർ–45, ജി പി നന്ദന–47, സോണറ്റ് ജോസ്–54, റീനു അന്ന മാത്യു–81, ദേവിക പ്രിയദർശിനി–95 എന്നിവർ 100ൽ താഴെ റാങ്കുകൾ നേടിയവരാണ്.
പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം?
ഔദ്യോഗിക വെബ്സൈറ്റ് ആയ upsc.gov.in സന്ദർശിക്കുക'Final Result - Civil Services Examination, 2024' എന്നതിൽ ക്ലിക്ക് ചെയ്യുക.തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളുടെ പട്ടിക അടങ്ങിയ PDF ഡൗൺലോഡ് ചെയ്യുകലിസ്റ്റിൽ നിങ്ങളുടെ റോൾ നമ്പർ തിരയുക. ഫലം കാണാം
ഫലം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുള്ളിൽ എല്ലാ വിദ്യാർത്ഥികളുടെയും മാർക്ക് ഔദ്യോഗിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതാണ്.
Content Highlights: UPSC Civil Services Final Result 2024 declared