അഡ്വഞ്ചര്‍ ബൈക്ക് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; പുതിയ ബൈക്കുമായി ഹീറോ

പുതിയ ബൈക്ക് അവതരിപ്പിച്ച് ഹീറോ മോട്ടോര്‍ കോര്‍പ്പ്

അഡ്വഞ്ചര്‍ ബൈക്ക് പ്രേമികള്‍ക്കായി പുതിയ ബൈക്ക് അവതരിപ്പിച്ച് ഹീറോ മോട്ടോര്‍ കോര്‍പ്പ്. എക്സ്പള്‍സ് 200ന്റെ പരിഷ്‌കരിച്ച പതിപ്പായ എക്സ്പള്‍സ് 210 ആണ് ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന 2024 EICMA മോട്ടോഷോയില്‍ അവതരിപ്പിച്ചത്. എക്സ്പള്‍സ് 200നോട് കാഴ്ചയില്‍ സാമ്യമുണ്ടെങ്കിലും ഇവയുടെ രണ്ടിന്റെയും എന്‍ജിന്‍ തമ്മില്‍ വ്യത്യാസമുണ്ട്.

എക്സ്പള്‍സിന് സ്വിച്ചബിള്‍ എബിഎസ് ഉണ്ട്. ഓഫ് റോഡ് യാത്രയ്ക്ക് ഗുണകരമായ രീതിയിലാണ് വീല്‍ ബേസ്. 210 സിസി ലിക്വിഡ്- കൂള്‍ഡ് സിംഗിള്‍- സിലിണ്ടര്‍ എന്‍ജിന്‍ ആണ് എക്സ്പള്‍സ് 210ന് കരുത്തുപകരുന്നത്. എക്സ്പള്‍സ് 200ല്‍ എയര്‍/ ഓയില്‍- കൂള്‍ഡ് എന്‍ജിന്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. ഹീറോയുടെ കരിസ്മ എക്സ്എംആറില്‍ നിന്നാണ് എക്സ്പള്‍സ് 210 എന്‍ജിന്‍ കടമെടുത്തിരിക്കുന്നത്. എക്സ്പള്‍സിലെ 210 സിസി എന്‍ജിന്‍ 24.6 എച്ച്പിയും 20.7 എന്‍എം ടോര്‍ക്യൂവുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

സസ്‌പെന്‍ഷന്‍ ട്രാവല്‍ 210mm/205mm (മുന്നില്‍/പിന്‍ഭാഗം) ആണ്. മുന്‍ ചക്രത്തിന് 21 ഇഞ്ച് വലിപ്പമുണ്ട്. പിന്നിലേതിന് 18 ഇഞ്ചും. ഒരു പുതിയ 4.2 ഇഞ്ച് TFT ഡാഷ് ആണ് മറ്റൊരു പ്രത്യേകത. എക്സ്പള്‍സ് 210 സമീപഭാവിയില്‍ തന്നെ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷ. എക്സ്പള്‍സ് 200 ന് 1.47 ലക്ഷം മുതല്‍ 1.55 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം, ഡല്‍ഹി) വില. എക്സ്പള്‍സ് 210ന് വില കൂടും.

CONTENT HIGHLIGHTS: hero xpulse 210 revealed

To advertise here,contact us