'ഒല, ഏദർ പ്ലീസ് സ്റ്റെപ്പ് ബാക്ക്', ഇലക്ട്രിക് ആക്ടീവയുമായി ഹോണ്ടയെത്തുന്നു; ഒറ്റ ചാർജിൽ 150 കിലോമീറ്റർ

മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ വരുന്ന കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും ഹോണ്ട ആക്ടീവ ഇവി

സ്‌കൂട്ടറുകളിലെ മുടിചൂടാ മന്നമാണ് ഹോണ്ടയുടെ ആക്ടീവ. സാധാരണക്കാർക്ക് കൈപിടിയിലൊതുങ്ങുന്ന ആക്ടീവ പെർഫോമൻസിലും വിലയിലും സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനമാണ്. ഇപ്പോഴിതാ ഇലക്ട്രീക് ആക്ടീവ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോണ്ട ഇപ്പോൾ.

2025 ജനുവരി ആദ്യം നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ആയിരിക്കും ഹോണ്ട ആക്ടീവ ഇവി വാഹനം പുറത്തിറക്കുക. 2025 പകുതിയോടെ ഇന്ത്യൻ നിരത്തുകളിൽ വാഹനം സജീവമാകും. കർണാടകയിലും ഗുജറാത്തിലുമുള്ള ആക്ടീവയുടെ നിർമാണ യൂണിറ്റുകളിലാണ് ഹോണ്ട ആക്ടീവ ഇവി നിർമിക്കുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ വരുന്ന കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത്.

അടുത്ത ആഴ്ചകളിൽ ആക്ടീവ ഇവിയുടെ ഓൺ-റോഡ് ട്രയൽ ആരംഭിച്ചേക്കുമെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ തന്നെ നിർമിക്കുന്നതിനാൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ആക്ടീവ ഇവി സ്വന്തമാക്കാൻ സാധിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്.

Also Read:

Auto
എന്നാ പിന്നെ സ്വിഫ്റ്റ് തന്നെ പോരെ ?; പുതിയ ഡിസയർ ഇന്ത്യയിൽ അവതരിപ്പിച്ച് മാരുതി, മൈലേജ് കണക്കുകൾ പുറത്ത്

നിലവിൽ ഇന്ത്യൻ നിരത്തുകളിൽ ഹിറ്റായ ടിവിഎസ് iQube ന് സമാനമായ രീതിയിൽ രണ്ട് ബാറ്ററികൾ ആക്ടീവയിൽ ഉണ്ടാവും. ഇതുവഴി ബാറ്ററികൾ മാറ്റിസ്ഥാപിക്കാൻ ഉടമസ്ഥന് തന്നെ സാധിക്കും. ഒരൊറ്റ റീ ചാർജിൽ 100 മുതൽ 150 കിലോമീറ്റർ ദുരം ഹോണ്ട ആക്ടീവയിൽ സഞ്ചരിക്കാൻ സാധിക്കും.

മറ്റു ഇവികളിൽ നിന്ന് വ്യത്യസ്തമായി മുൻവശത്തെ എൽഇഡി ഹെഡ്ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ഉയരമുള്ള വീതിയുള്ള സീറ്റ് എന്നിവ ഹോണ്ട ആക്ടീവ ഇവിയുടെ പ്രത്യേകതയാണ്. ഇവയ്ക്ക് പുറമെ സീറ്റുകളിലെ സസ്‌പെൻഷൻ യാത്രകൾ കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റും.

Content Highlights: Honda arrives with electric Activa 150 km on a single charge

To advertise here,contact us