എന്നാ പിന്നെ സ്വിഫ്റ്റ് തന്നെ പോരെ ?; പുതിയ ഡിസയർ ഇന്ത്യയിൽ അവതരിപ്പിച്ച് മാരുതി, മൈലേജ് കണക്കുകൾ പുറത്ത്

LXi, VXi, ZXi, ZXi പ്ലസ് എന്നീ നാല് വകഭേദങ്ങളിലാണ് പുതിയ ഡിസയർ കോംപാക്ട് സെഡാൻ വരുന്നത്

മാരുതി സുസുക്കിയുടെ പുതിയ ഡിസയർ കോംപാക്ട് സെഡാൻ കാറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഡിസൈനിലും ഇന്റീരിയറിലും പുതിയ മാറ്റങ്ങൾ വരുത്തിയ ഡിസയർ പുതിയ 1.2L (Z12E), 3സിലിണ്ടർ പെട്രോൾ എഞ്ചിനിലും മാനുവൽ ഗിയർബോക്‌സിൽ മാത്രം ലഭ്യമാകുന്ന സിഎൻജി എഞ്ചിനിലുമാണ് എത്തുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളിലാണ് വാഹനം ഇന്ത്യയിൽ എത്തിയിരിക്കുന്നത്.

മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഹച്ച്ബാക്കിന്റെ അതേ എഞ്ചിൻ തന്നെയാണ് ഡിസയറിലും ഉപയോഗിച്ചിട്ടുള്ള്. ഇന്ധനക്ഷമതയിൽ മികച്ച് നിൽക്കുന്നതുകൊണ്ടാണ് അതേ എഞ്ചിൻ തന്നെ ഡിസയറിനും നൽകാൻ തീരുമാനിച്ചിരിക്കുന്നത്. സ്വിഫ്റ്റ് ഹച്ച്ബാക്കിനുള്ള അതേ മൈലേജ് തന്നെ ഡിസയറിനും ലഭിക്കുമെന്നാണ് മാരുതി സുസുക്കിയുടെ അവകാശവാദം.

ഡിസയറിന്റെ ഓട്ടോമാറ്റിക് വേരിയന്റിന് ലിറ്ററിന് 25.71 കിലോമീറ്ററും മാനുവലിന് 24.79 കിലോമീറ്ററും മൈലേജ് ലഭിക്കുമെന്നാണ് എആർഎഐ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. അതേസമയം സിഎൻജി മാനുവൽ പതിപ്പിന് 33.73 Km/Kg മൈലേജ് ലഭിക്കുമെന്നാണ് കണക്കുകൾ. മാരുതിയുടെ സ്വിഫ്റ്റിന് മാനുവലിന് 24.80 കിലോമീറ്ററും ഓട്ടോമറ്റിക്കിന് 25.75 കിലോമീറ്ററുമാണ് മൈലേജ്.

Also Read:

Auto
അഡ്വഞ്ചര്‍ ബൈക്ക് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; പുതിയ ബൈക്കുമായി ഹീറോ

പുത്തൻ ഡിസൈനിലെ ഡിസയർ

LXi, VXi, ZXi, ZXi പ്ലസ് എന്നീ നാല് വകഭേദങ്ങളിലാണ് പുതിയ ഡിസയർ കോംപാക്ട് സെഡാൻ വരുന്നത്. വണ്ടികളുടെ വിലകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 6.7 ലക്ഷം രൂപയായിരിക്കും പുതിയ ഡിസയറിന്റെ എക്സ് ഷോറൂം വിലയെന്നാണ് കണക്കാക്കുന്നത്. ഹോണ്ട അമേസ്, ഹ്യുണ്ടായ് ഓറ എന്നീ വാഹനങ്ങളായിരിക്കും ഡിസയറിന് പ്രധാനവെല്ലുവിളി ഉയർത്തുക.

എൽഇഡി ഹെഡ്ലാമ്പുകൾ, ഫോഗ് ലാമ്പുകൾക്കുള്ള ബ്ലാക്ക് ഹൗസുകൾ, പുതിയ അലോയ് വീലുകൾ, റൂഫ് ലൈൻ, പുതിയ ഡിസൈനിലുള്ള ടെയിൽഗേറ്റ്, എന്നിവ ഡിസയറിന്റെ പ്രത്യേകതയാണ്. ഇതിന് പുറമെ കിടിലൻ ഇന്റീരിയർ ഡിസൈനും കാറിന് പ്രീമിയം ലുക്ക് നൽകുന്നുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓഡിയോ, ടെലിഫോൺ, ക്രൂയിസ് കൺട്രോൾ എന്നിവയുള്ള പുതിയ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, വലിയ 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകളും ഡിസയറിന് ഉണ്ട്. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വയർലെസ് ചാർജറും ഡിസയറിൽ ഉണ്ട്.

ജെൻ 4 സ്വിഫ്റ്റിൽ നിന്ന് വ്യത്യസ്തമായി ഡിസയറിന് സൺറൂഫും ഉണ്ടാകും. പുതിയ ഡിസയറിന് ഒന്നിലധികം ചാർജിംഗ് പോയിന്റുകളും പിൻ എസി വെന്റുകളും ഉണ്ടാകും. ട്രാക്ഷൻ കൺട്രോൾ, 6 എയർബാഗുകൾ, എബിഎസ്, ഇബിഡി എന്നിവയാണ് സുരക്ഷാസംവിധാനങ്ങളായി ഡിസയറിൽ സജ്ജീകരിച്ചിരിക്കുന്നത്.

Content Highlights: Maruti has launched the new Dzire in India, mileage and Prize

To advertise here,contact us