ഒറ്റ ചാര്‍ജില്‍ 165 കിലോമീറ്റര്‍ വരെ യാത്ര; 3 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി ഹീറോ മോട്ടോകോര്‍പ്പ്

96,000 രൂപ മുതല്‍ വില

ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പുത്തന്‍ തലമുറയെ വിപണിയിലെത്തിച്ചിരിക്കുകയാണ്. വിഡ V2 എന്നുപേരിട്ടിരിക്കുന്ന ശ്രേണിയില്‍ ലൈറ്റ്, പ്ലസ്, പ്രീമിയം ഗണത്തില്‍ പ്രോ എന്നീ മൂന്ന് വേരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. വിഡ V2 ലൈറ്റിന് 2.2 kWh ബാറ്ററി പാക്കും, ഒറ്റ ചാര്‍ജില്‍ 94 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും. മണിക്കൂറില്‍ 69 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.

വിഡ V2 ലൈറ്റിന്റെ വില 96,000 രൂപയാണ് (എക്സ് ഷോറൂം വില). വിഡ V2 പ്ലസിന് 1.15 ലക്ഷം രൂപ വില വരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള വിഡ V2 പ്രോയ്ക്ക് 1.35 ലക്ഷം രൂപ വിലയായി നല്‍കണം. ഓരോ വേരിയന്റിനും വ്യത്യസ്ത ബാറ്ററി പാക്ക് ഉണ്ടായിരിക്കും. അത് നീക്കം ചെയ്യാവുന്ന തരത്തിലുള്ളതാണെന്ന് ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു.

V2 പ്ലസിന് 3.44 kWh ബാറ്ററി പാക്കും 143 കിലോമീറ്റര്‍ റേഞ്ചുമുണ്ട്. പ്ലസിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 85 കിലോമീറ്ററാണ്. ഇതിന് മൂന്ന് റൈഡിംഗ് മോഡുകള്‍ ഉണ്ട്. ഇക്കോ, റൈഡ്, സ്‌പോര്‍ട്ട്. 3.94 kWh ബാറ്ററിയും 165 കിലോമീറ്റര്‍ റേഞ്ചും 90 കിലോമീറ്റര്‍ വേഗതയും ഉള്ള ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള വേരിയന്റാണ് വിഡ V2 പ്രോ.

Content Highlights: hero vida v2 electric scooter range launched

To advertise here,contact us