കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? എങ്കില്‍ പെട്ടെന്ന് ആയിക്കോളൂ; ജനുവരി മുതല്‍ വില കൂടും

കാറുകള്‍ക്ക് വില കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍

കാറുകളുടെ വില കൂട്ടുമെന്ന പ്രഖ്യാപനവുമായി മാരുതി സുസുക്കി. നാലുശതമാനം വരെ വര്‍ധന വരുത്തുമെന്നാണ് മാരുതി സുസുക്കിയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാണ ചെലവ് വര്‍ധിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിലവര്‍ധനവ്.

'വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും പ്രവര്‍ത്തന ചെലവുകളും കണക്കിലെടുത്ത് 2025 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വില വര്‍ധന 4% വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മോഡലുകളെ ആശ്രയിച്ച് വ്യത്യാസപ്പെടും. ഉപഭോക്താക്കളിന്മേലുള്ള ആഘാതം കുറയ്ക്കാനാണ് പരമാവധി ശ്രമിക്കുന്നത്. എന്നാല്‍ വര്‍ദ്ധിച്ച ചെലവിന്റെ ഒരു ഭാഗം വിപണിയിലേക്ക് കൈമാറാതെ വേറെ വഴിയില്ല'- കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

Also Read:

Auto
'തലയില്‍ വയ്‌ക്കേണ്ടത് തലയില്‍ വയ്ക്കുക ഇല്ലെങ്കില്‍ തറയില്‍ കിടക്കേണ്ടി വരും' എന്ന് എംവിഡി, വീഡിയോ

ഹ്യുണ്ടായ് മോട്ടോര്‍സ് ജനുവരി 1 മുതല്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മാരുതി സുസുക്കിയുടെയും പ്രഖ്യാപനം. 25,000 രൂപ വരെ വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചതെന്നും കമ്പനി അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിച്ചത് തന്നെയാണ് വില വര്‍ധിപ്പിക്കാന്‍ ഹ്യുണ്ടായ് മോട്ടോര്‍സിനെയും പ്രേരിപ്പിച്ചത്.

Content Highlights: maruti suzuki announces price hike in cars

To advertise here,contact us