പഴയ പ്രൗഡി ഇനി പുതിയ ഇലക്ട്രിക് വൈബിൽ; കിടിലൻ ഫീച്ചറുകളുമായി ബജാജ് ചേതക് 35 ഇലക്ട്രിക് സീരിസ് പുറത്തിറങ്ങി

1972 മുതൽ ഇന്ത്യയിൽ തരംഗമായിരുന്ന ചേതക് 2006 ഓടെയായിരുന്നു നിർമാണം അവസാനിപ്പിച്ചത്

ബജാജിന്റെ പ്രൗഡി വിളിച്ചോതി പഴയ ചേതകിന്റെ പുതിയ രൂപമായി ചേതക് 35 സീരിസ് പുറത്തിറങ്ങി. ചേതക് 3501, ചേതക് 3501 എന്നീ സീരിസുകളിലായി രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. 1.27 ലക്ഷം രൂപയാണ് ചേതക് 3501 ന്റെ എക്‌സ്‌ഷോറൂം വില. ചേതക് 3502 വിന് 1.2 ലക്ഷം രൂപയാണ് വില.

പുതിയ റൈഡിങ് അനുഭവം നൽകുന്ന ചേതക് പരമ്പരാഗത ഡിസൈനെ ഓർമിപ്പിക്കുന്ന തരത്തിലാണ് ഡിസെൻ ചെയ്തിരിക്കുന്നത്. 3.5 kWh അണ്ടർഫ്‌ലോർ ബാറ്ററി പാക്കാണ് പുതിയ ചേതക്കിൽ ഉപയോഗിച്ചിരിക്കുന്നത്. 125 മുതൽ 153 കിലോമീറ്റർ വരെ ഒറ്റച്ചാർജിൽ മൈലേജ് ലഭിക്കുമെന്നാണ് വിവിധ ഓട്ടോ വിദഗ്ധർ വിലയിരുത്തുന്നത്. 950 വാട്ട് ചാർജറാണ് പുതിയ ചേതക് 35 സീരിസിന് ഉപയോഗിക്കുന്നത്. ഇതിലൂടെ 3 മണിക്കൂറും 25 മിനിറ്റും കൊണ്ട് വണ്ടിയുടെ 80% ചാർജ് ചെയ്യാൻ സാധിക്കും.

ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ കൺട്രോളുകൾ, മ്യൂസിക് മാനേജ്മെന്റ് എന്നിവ ഉൾക്കൊള്ളുന്ന കളർ TFT ഡിസ്പ്ലേയാണ് ചേതക് 35 ന് നൽകിയിരിക്കുന്നത്. 73 കിലോമീറ്റർ സ്പീഡാണ് വാഹനത്തിന് ലഭിക്കുന്ന വേഗത. ഇത് കൂടാതെ ഇക്കോ മോഡ്, സ്‌പോർട്‌സ് മോഡ്, റൈഡിങ് മോഡ് എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചേതക്കിന്റെ മുൻ വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമായി 35 ലിറ്റർ സ്റ്റോറേജാണ് സീറ്റിനടിയിൽ സ്ഥലം ഒരുക്കിയത്. മുൻ വേരിയന്റുകളിൽ 22 ലിറ്റർ മാത്രമായിരുന്നു ചേതക്കിന് നൽകിയിരുന്ന സ്റ്റോറേജ്.

Also Read:

Auto
എന്തുകൊണ്ട് മലയാളിക്ക് ഇലക്ട്രിക് വാഹനങ്ങള്‍ പ്രിയപ്പെട്ടതാകുന്നു? വില്‍പ്പനയിലും എണ്ണത്തിലും കേരളം No.1

1972 മുതൽ ഇന്ത്യയിൽ തരംഗമായിരുന്ന ചേതക് 2006 ഓടെയായിരുന്നു നിർമാണം അവസാനിപ്പിച്ചത്. പിന്നീട് 2019 ലാണ് ഇലക്ട്രിക് മോഡിൽ ചേതക് എത്തിത്തുടങ്ങിയത്.

Content Highlights: Bajaj Auto launches newBajaj Chetak 35 Electric series Scooter

To advertise here,contact us