ഈ ഓഫര്‍ ഇനി ലഭിക്കില്ല;മാര്‍ച്ച് തീരും മുന്‍പ് കാര്‍ വാങ്ങാം:വെന്യു,എക്സ്റ്റര്‍ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ട്

'ഹ്യുണ്ടായ് സൂപ്പര്‍ ഡിലൈറ്റ് മാര്‍ച്ച്'എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന കാംപെയ്‌നില്‍ വന്‍ ഡിസ്‌കൗണ്ടുകളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

പുത്തന്‍ വാഹനം എടുക്കാനോ, മാറ്റിവാങ്ങാനോ ഉള്ള തയ്യാറെടുപ്പിലാണോ..എങ്കില്‍ ഇതാണ് സുവര്‍ണാവസരം. മാര്‍ച്ച് മാസത്തിനുള്ളില്‍ ഹ്യുണ്ടായ് സ്വന്തമാക്കുകയാണെങ്കില്‍ കാത്തിരിക്കുന്നത് ഒട്ടേറെ ഓഫറുകളാണ്. 'ഹ്യുണ്ടായ് സൂപ്പര്‍ ഡിലൈറ്റ് മാര്‍ച്ച്'എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന കാംപെയ്‌നില്‍ വന്‍ ഡിസ്‌കൗണ്ടുകളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. കാറുകളുടെ സെയില്‍സ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹ്യുണ്ടായി കാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്.

'ഈ മാര്‍ച്ചില്‍ ഒരു ഹ്യൂണ്ടായ് വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനായി ആവേശകരമായ ഓഫറുകളും റിവാര്‍ഡുകളും സന്തോഷത്തോടെ ഞങ്ങള്‍ അവതരിപ്പിക്കുകയാണ്. എല്ലായ്‌പ്പോഴും മികച്ച ഉല്ന്നങ്ങള്‍ നല്‍കിക്കൊണ്ട് ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ സംരക്ഷിക്കാന്‍ സാധിക്കാറുണ്ട്. ഈ എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളിലൂടെയും പ്രത്യേക റിവാര്‍ഡുകളിലൂടെയും, ഒരു ഹ്യുണ്ടായ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും അതിനായി പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നിങ്ങളുടെ പ്രിയപ്പെട്ട ഹ്യൂണ്ടായ് കാറുകള്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ആവേശകരമായ ഈ ഓഫറുകള്‍ പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ ക്ഷണിക്കുന്നു.'ഓഫര്‍ പ്രഖ്യാപിച്ചുകൊണ്ട് ഡയറക്ടറും ചീഫ് ഓപ്പറേറ്റീവ് ഓഫീസറുമായ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

ഹ്യുണ്ടായ് വെന്യു

മൂന്ന് എന്‍ജിന്‍ ഒപ്ഷാനാണ് ഹ്യുണ്ടായ് വെന്യുവിന് ഉള്ളത്. 1.2 ലീറ്റര്‍ എന്‍എ പെട്രോള്‍, 1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍, 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ എന്നിവയാണ് അത്. വെന്യൂവിന്റെ തിരഞ്ഞെടുത്ത വേരിയന്റുകള്‍ക്ക് 55,000 രൂപവരെയാണ് ഡിസ്‌കൗണ്ട് അനുവദിച്ചിട്ടുള്ളത്.

ഹ്യൂണ്ടായ് എക്‌സറ്റര്‍

1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 1.2 ലീറ്റര്‍ പെട്രോള്‍, സിഎന്‍ജി എന്‍ജിന്‍ എന്നിങ്ങനെ രണ്ട് എന്‍ജിന്‍ ഒപ്ഷനുകളാണ് എക്സ്റ്ററിനുള്ളത്. 35,000 രൂപയുടെ ഓഫറുകളാണ് ഹ്യുണ്ടായ് എക്സ്റ്ററിന് പ്രഖ്യാപിച്ചിട്ടുള്ളത്.

1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുള്ള ഹ്യുണ്ടായ് ഐ20ക്ക് 50,000 രൂപവരെയുള്ള ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഹ്യൂണ്ടായ് ഐ10 നിയോസ്

രണ്ട് എന്‍ജിന്‍ വാരിയന്റുകളുള്ള ഹ്യൂണ്ടായ് ഐ10 നിയോസിന് 53,000 രൂപയുടെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സാമ്പത്തികവര്‍ഷത്തിന്റെ അവസാനമായതിനാല്‍ വിവിധ കാര്‍ ബ്രാന്‍ഡുകള്‍ വന്‍ ഡിസ്‌കൗണ്ടുകളാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ളത്.

Content Highlights: Hyundai March Discounts Extends To Rs 55,000 On Venue, Exter, And More

To advertise here,contact us