ഇനി വൈകണ്ട, കാറുകള്‍ വിലക്കുറവില്‍ സ്വന്തമാക്കാം; 45,000വരെ ക്യാഷ് ഡിസ്‌കൗണ്ടുകളുമായി മാരുതി

ആള്‍ട്ടോ കെ10, എസ് പ്രെസോ, സ്വിഫ്റ്റ് എന്നീ കാറുകള്‍ക്ക് 40,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്

2024-25 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ നിരവധി കാര്‍ കമ്പനികളാണ് വന്‍ ഓഫറുകളുമായി രംഗത്തെത്തിയത്. ക്യാഷ് ഡിസ്‌കൗണ്ട്, കോര്‍പറേറ്റ് ബെനഫിറ്റ്, എക്‌സ്‌ചേഞ്ച് ബോണസ് തുടങ്ങി നിരവധി ഓഫറുകള്‍ ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി. ആള്‍ട്ടോ കെ10, എസ് പ്രെസോ, സ്വിഫ്റ്റ് എന്നീ കാറുകള്‍ക്ക് 40,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫറുകള്‍ നഗരങ്ങള്‍, ഡീലേഴ്‌സ് എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെടും.ഏപ്രില്‍ മുതല്‍ കാര്‍ വിലയില്‍ വര്‍ധനയുണ്ടാകുമെന്ന് മാരുതി പ്രഖ്യാപിച്ചിരുന്നു.

വാഗണ്‍ ആര്‍

35,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് വാഗണ്‍ ആറിന്റെ മാന്വല്‍ പെട്രോള്‍ വാരിയന്റിന് മാരുതി പ്രഖ്യാപിച്ചിട്ടുള്ളത്. സിഎന്‍ജി, എഎംടി വാരിയന്റുകള്‍ക്ക് 40000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. കോര്‍പറേറ്റ് ബെനഫിറ്റായി 2000 രൂപയാണ് ലഭിക്കുക. 15 വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ക്ക് 15,000 മുതല്‍ 25,000 രൂപവരെ എക്‌സ്‌ചേഞ്ച് ഓഫറുകളും നല്‍കുന്നുണ്ട്.

മാരുതി സുസുകി സ്വിഫ്റ്റ്

സ്വിഫ്റ്റ് എല്‍എക്‌സ്‌ഐ വാരിയന്റിന് 30,000 രൂപയുടെ ഡിസ്‌കൗണ്ടാണ് മാരുതി പ്രഖ്യാപിച്ചിട്ടുള്ളത്. സ്വിഫ്റ്റിന്റെ മറ്റു വാരിയന്റുകള്‍ക്ക് 25,000 രൂപയും ഡിസ്‌കൗണ്ട് ലഭിക്കും. എക്‌സ്‌ചേഞ്ച് ഓഫറായി 15,000 മുതല്‍ 25,000 രൂപയും ലഭിക്കും.

ആള്‍ട്ടോ കെ10, എസ് പ്രെസോ, സെലെറിയോ

മാരുതി സുസുകി ആള്‍ട്ടോ കെ10, എസ് പ്രെസോ, സെലേറിയോ എന്നിവയുടെ മാന്വല്‍ വേരിയന്റുകള്‍ക്ക് 40,000 രൂപയും എഎംടി വാരിയന്റുകള്‍ക്ക് 45,000 രൂപയും ലഭിക്കും. ഇതിനുപുറമേ എക്‌സ്‌ചേഞ്ച് ബോണസ്, സ്‌ക്രാപ്പിങ് ബോണസ് എന്നിവയും ലഭിക്കും.

Content Highlights: Maruti Suzuki Offers Discount Worth Rs 45,000

To advertise here,contact us