മാരുതി സുസുക്കി വാഹനങ്ങള്‍ക്ക് വില കൂട്ടുന്നു; വിശദാംശങ്ങള്‍

പ്രധാനമായും വില കൂടുന്നത് ഈ വാഹനങ്ങള്‍ക്കാണ്

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ഏപ്രില്‍ 8 ന് പാസഞ്ചര്‍ വാഹനങ്ങളുടെ (പിവി) വില 62,000 രൂപ വരെ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകള്‍, പ്രവര്‍ത്തന ചെലവുകള്‍, നിയന്ത്രണ മാറ്റങ്ങള്‍ എന്നിവയാണ് വില വര്‍ധനവിന് കാരണമെന്ന് മാരുതി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

'2025 ഏപ്രില്‍ 8 മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. ഉപഭോക്താക്കളില്‍ ഉണ്ടാകുന്ന അമിതഭാരം കുറയ്ക്കുന്നതിന് കമ്പനി പ്രതിജ്ഞാബദ്ധമാണെങ്കിലും, വര്‍ധിച്ച ചെലവുകളുടെ കുറച്ചു ഭാഗം വിപണിയില്‍ നിന്നും പിടിച്ചെടുക്കാന്‍ കമ്പനി നിര്‍ബന്ധിതമായിരിക്കുന്നു', പ്രസ്താവനയില്‍ പറഞ്ഞു.

ഗ്രാന്‍ഡ് വിറ്റാര, ഈക്കോ, വാഗണ്‍ആര്‍, എര്‍ട്ടിഗ, എക്‌സ്എല്‍6, ഡിസയര്‍ ടൂര്‍ എസ്, ഫ്രോങ്ക്‌സ് തുടങ്ങിയ മോഡലുകള്‍ക്കാണ് വിലവര്‍ധനവ് ബാധകമാകുക.

നെക്‌സ, അരീന ഔട്ട്‌ലെറ്റുകള്‍ വഴിയാണ് മാരുതി പുതിയ കാറുകള്‍ വില്‍ക്കുന്നത്. ഇഗ്‌നിസ്, ബലേനോ, സിയാസ്, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, ജിംനി, എക്‌സ്എല്‍ 6, ഇന്‍വിക്ടോ തുടങ്ങിയ മോഡലുകളാണ് നെക്‌സ ഔട്ട്‌ലെറ്റുകള്‍ വഴി നല്‍കുന്നത്. ആള്‍ട്ടോ കെ 10, എസ്-പ്രെസ്സോ, സെലിരിയോ, ഈക്കോ, വാഗണ്‍ ആര്‍, സ്വിഫ്റ്റ്, ഡിസയര്‍, ബ്രെസ്സ, എര്‍ട്ടിഗ എന്നിവയാണ് അരീന ഔട്ട്‌ലെറ്റുകള്‍ വഴി വില്‍ക്കുന്ന മോഡലുകള്‍.

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കിയ ഇന്ത്യ എന്നിവയും 2025 ഏപ്രിലില്‍ തങ്ങളുടെ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Content Highlights: Maruti car prices to rise by up to Rs 62,000 on April 8

To advertise here,contact us