കൗമാരക്കാര്ക്ക് പ്രത്യേക സേവനവുമായി ഊബര്. ഊബര് ഫോര് ടീന്സ് എന്നാണ് പ്രത്യേക സേവനത്തിന് ഊബര് നല്കിയിരിക്കുന്ന പേര്. 13നും 17നും ഇടയില് പ്രായമുള്ളവര്ക്ക് വേണ്ടിയാണ് ഈ സേവനം. വിശ്വസിക്കാനാവുന്ന സുരക്ഷിതമായ യാത്രയാണ് ഊബര് വാഗ്ദാനം ചെയ്യുന്നത്. രക്ഷിതാക്കള്ക്ക് സമാധാനത്തോടെയിരിക്കാം എന്നും ഊബര് അവകാശപ്പെടുന്നു.
നിലവില് 37 നഗരങ്ങളില് മാത്രമാണ് സേവനം ലഭ്യമാകുക. ഡല്ഹി എന്സിആര്, മുംബൈ, ബെംഗളുരു, ഹൈദരാബാദ്, പുണെ, ചെന്നൈ, കൊല്ക്കത്ത, ജയ്പുര്, അഹമ്മദാബാദ്, കൊച്ചി, ചണ്ഡിഗഡ്, ലക്നൗ, ഭുവനേശ്വര് എന്നിവിടങ്ങളിലാണ് നിലവില് ഊബര് ഫോര് ടീന്സ് നടപ്പാക്കുക.
പ്രത്യേകതകള് എന്തെല്ലാം?
ജിപിഎസ് ട്രാക്ക് ചെയ്യാംറിയല്ടൈം റൈഡ് അപ്ഡേറ്റുകള്എമര്ജന്സി ബട്ടണ്
രക്ഷിതാക്കള്ക്ക് തങ്ങളുടെ ആപ്പിലൂടെ ടീന് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം. കുട്ടികളുടെ യാത്ര അവര്ക്ക് ട്രാക്ക് ചെയ്യാനായി സാധിക്കും. യാത്രയുടെ വിശദാംശങ്ങള് ലഭിക്കും. കുട്ടിക്ക് വേണ്ടി അവര്ക്ക് റൈഡ് ബുക് ചെയ്യാന് സാധിക്കും.
രക്ഷിതാക്കള്ക്ക് വിശ്വസിക്കാന് സാധിക്കുന്ന, കൗമാരക്കാര്ക്ക് എളുപ്പത്തില് ഉപയോഗിക്കാന് സാധിക്കുന്ന സുരക്ഷിതമായ ഒരു യാത്രാമാര്ഗം ഒരുക്കുകയാണ് ഊബര് ലക്ഷ്യമിടുന്നതെന്ന് ഊബര് ഇന്ത്യ ആന്ഡ് സൗത്ത് ഏഷ്യ പ്രസിഡന്റ് പ്രബ്ജീത് സിങ് പറഞ്ഞു.
കുട്ടികള്ക്ക് ഇഷ്ടമുള്ള കലാരൂപങ്ങള് പഠിക്കുന്നതിനും മറ്റും കൊണ്ടുവിടാന് ആളുകളില്ലാത്തതിനാല് സാധിക്കാറില്ല. കുട്ടികളുടെ സുരക്ഷയെ കരുതി തനിച്ചുവിടാനും രക്ഷിതാക്കള് തയ്യാറല്ല. ഊബറിന്റെ ഈ പ്രത്യേക സേവനം ഇതിനെല്ലാമുള്ള ഉത്തരമാണ് നല്കുന്നത്.
Content Highlights: Uber Launches Teen-Friendly Rides In India,