വില 3.5 ലക്ഷം; പുതിയ ബൈക്കുമായി കെടിഎം എത്തുന്നു

പുതിയ ബൈക്കുമായി കെടിഎം എത്തുന്നു

പുതിയ ബൈക്കുമായി കെടിഎം എത്തുന്നു. 390 എന്‍ഡ്യൂറോ ആര്‍ വെള്ളിയാഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ബൈക്ക് 390 അഡ്വഞ്ചറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അവതരിപ്പിക്കുന്നത്. ഓഫ് റോഡിന് യോജിക്കുന്ന രീതിയിലാണ് ഈ ബൈക്ക് നിർമിച്ചിരിക്കുന്നത്. ഇതിന്റെ വില ഏകദേശം 3.5 ലക്ഷം രൂപ (എക്‌സ്-ഷോറൂം) ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

390 അഡ്വഞ്ചറിലെ അതേ എന്‍ജിന്‍ ആണ് കെടിഎം 390 എന്‍ഡ്യൂറോ ആറില്‍ ക്രമീകരിച്ചിരിക്കുന്നത്. 399 സിസി, ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍-സിലിണ്ടര്‍ യൂണിറ്റ് ആണ് ഇതിന് കരുത്തുപകരുക. 46 എച്ച്പിയും 39 എന്‍എമ്മും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ് എന്‍ജിന്‍. 200mm ഫ്രണ്ട്, 205 mm റിയര്‍ സസ്പെന്‍ഷനിലാണ് ബൈക്ക് വരുന്നത്. ഔദ്യോഗിക ലോഞ്ചിന് ശേഷം മാത്രമായിരിക്കും കൃത്യമായ ഫീച്ചറുകള്‍ പുറത്തുവരിക.

ഓഫ്-റോഡ് യാത്രയ്ക്ക് പൂര്‍ണ്ണ LED സജ്ജീകരണവും സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ ABS ഉം ലഭിച്ചേക്കും. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, മ്യൂസിക് കണ്‍ട്രോളുകള്‍, ആപ്പ് കണക്റ്റിവിറ്റി എന്നിവ ആക്സസ് ചെയ്യുന്നതിനായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 4.1 ഇഞ്ച് കളര്‍ TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ 390 എന്‍ഡ്യൂറോ ആറിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Content Highlights: ktm 390 enduro r to launch in india

To advertise here,contact us