വില കൂടി, എന്നാലും ഡിമാന്റിന് കുറവില്ല; പുതിയ 2025 കാവാസാക്കി എലിമിനേറ്റർ 500 ഇന്ത്യയിലെത്തി

2025 കാവാസാക്കി എലിമിനേറ്റർ 500 മെറ്റാലിക് ഫ്‌ലാറ്റ് സ്പാർക്ക് ബ്ലാക്ക് എന്ന ഒറ്റ കളർ ഓപ്ഷനിൽ മാത്രമാണ് ലഭ്യമാകുക

ബൈക്ക് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട വാഹനങ്ങളിൽ ഒന്നാണ് കാവാസാക്കിയുടെ എലിമിനേറ്റർ. കാവസാക്കിയുടെ പുതിയ വേർഷൻ ആയ 2025 കാവസാക്കി എലിമിനേറ്റർ 500 ഒടുവിൽ ഇന്ത്യയിൽ എത്തി. 2024 ഒക്ടോബറിൽ വാഹനം ആഗോളതലത്തിൽ റിലീസ് ചെയ്‌തെങ്കിലും ഇപ്പോഴാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

കാവാസാക്കി എലിമിനേറ്റർ 450 നേക്കാൾ 14000 രൂപ കൂടുതലാണ് പുതിയ എലിമിനേറ്ററിന്റെ വില. ഇന്ത്യയിൽ എക്‌സ്‌ഷോറൂം വില 5.76 ലക്ഷം രൂപയാണ്. എൽഇഡി ലൈറ്റിംഗ്, സ്ലീക്ക് ടേൺ ഇൻഡിക്കേറ്ററുകൾ, വീതിയേറിയ ഹാൻഡിൽബാർ, 2-ഇൻ-വൺ എക്സ്ഹോസ്റ്റ്, സ്പ്ലിറ്റ് സീറ്റുകൾ എന്നിവ പുതിയ കാവാസാക്കി എലിമിനേറ്റർ 500 ന്റെ പ്രത്യേകതയാണ്.

2025 കാവാസാക്കി എലിമിനേറ്റർ 500 മെറ്റാലിക് ഫ്‌ലാറ്റ് സ്പാർക്ക് ബ്ലാക്ക് എന്ന ഒറ്റ കളർ ഓപ്ഷനിൽ മാത്രമാണ് ലഭ്യമാകുക. 451 സിസിയാണ് ബൈക്കിന്റെ എഞ്ചിൻ. പാരലൽ ട്വിൻ എഞ്ചിനാണ് വാഹനത്തിന് ഉള്ളത്. മുൻ, പിൻ ചക്രങ്ങൾ യഥാക്രമം 18 ഇഞ്ച്, 16 ഇഞ്ച് വീലുകളായിട്ടാണ് നൽകിയിരിക്കുന്നത്.

വണ്ടിയുടെ ഉപഭോക്താക്കൾക്ക് മെയിന്റനൻസ് ഷെഡ്യൂൾ, ഇന്ധന നില, റൈഡിംഗ് ലോഗുകൾ എന്നിവ ആക്സസ് ചെയ്യാൻ കാവാസാക്കിയുടെ RIDEOLOGY ആപ്പ് വഴി സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി ചെയ്യാൻ സാധിക്കും. കൂടാതെ ജിപിഎസ് ഡാറ്റ, ഗിയർ പൊസിഷൻ, എഞ്ചിൻ ആർപിഎം എന്നിവ ഉൾപ്പെടുന്ന റൈഡ് ലോഗിങിനും ഇതും അനുവദിക്കും.

ഇത് കൂടാതെ കോൾ അറിയിപ്പുകളും സന്ദേശങ്ങളും ബൈക്കിന്റെ സ്‌ക്രീനിൽ കാണാൻ കഴിയും, ഇതുകൂടാതെ യൂണിറ്റുകളും, ക്ലോക്ക് തുടങ്ങിയവയുടെയും ഡിസ്പ്ലേ ക്രമീകരണങ്ങൾ റൈഡറുടെ ഫോൺ വഴി ക്രമീകരിക്കാനും കഴിയും.Content Highlights: New 2025 Kawasaki Eliminator 500 arrives in India

To advertise here,contact us