ലോകത്തെ സ്തംഭിപ്പിച്ച ആ അപ്ഡേറ്റ്; എന്താണ് ക്രൗഡ്സ്ട്രൈക്ക് ?

അപ്ഡേറ്റ് നടത്തിയ ക്രൗഡ്സ്ട്രൈക്ക് എന്താണ്?

ഇന്ന് രാവിലെയോടെ ലോകമെമ്പാടുമുള്ള കംപ്യൂ‌ട്ടർ ഉപയോക്താക്കൾ നേരിട്ടൊരു പ്രശ്നമായിരുന്നു ബ്ലൂസ്ക്രീൻ ഓഫ് ഡെത്ത്. ഒരു മുന്നറിയിപ്പുകളും ഇല്ലാതെയായിരുന്നു സിസ്റ്റം പെട്ടെന്ന് ഷട്ഡൗൺ ആവുകയും വീണ്ടും പുനരാരംഭിക്കുകയും ചെയ്തിരുന്നത്. യു എസ് സൈബർ സുരക്ഷാ കമ്പനിയായ ക്രൗഡ്സ്ട്രൈക്ക് ന‌‌ൽകിയ ഒരു അപ്ഡേറ്റാണ് ഈ സ്തംഭനത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. എന്താണ് ആ അപ്ഡേറ്റ്? എന്താണ് ക്രൗഡ്സ്ട്രൈക്ക് ?

സൈബർ സുരക്ഷാ മുൻനിർത്തി അത് പ്രതിരോധിക്കാനായി ഫാൽക്കൺ സ്യൂട്ടിന്റെ ഭാഗമാണ് ഈ അപ്‌ഡേറ്റ്. എന്നാൽ ഇത് ബാധിച്ചിരിക്കുന്നത് ലോകമെമ്പാടുമുള്ള സംവിധാനങ്ങളെയാണ്. ബാങ്കുകളുടെയും സർക്കാർ ഓഫീസ് സംവിധാനങ്ങളെ എല്ലാം ഈ അപ്ഡേറ്റ് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. എയർപോർട്ട് സംവിധാനങ്ങൾ ടെലികമ്യൂണിക്കേഷൻ കമ്പനികൾ, ടിവി, റേഡിയോ ബ്രോഡ്കാസ്റ്റുകൾ എന്നിവ അടക്കം എല്ലാ സാങ്കേതിക മേഖലയെയും ഈ ക്രൗഡ്സ്ട്രൈക്ക് അപ്ഡേറ്റ് ബാധിച്ചു എന്ന് സാരം.

അപ്ഡേറ്റ് നടത്തിയ ക്രൗഡ്സ്ട്രൈക്ക് എന്താണ്?

ബിസിനസുകളെ അടക്കം ബാധിക്കുന്ന സൈബർ ആക്രമണങ്ങളെ ചെറുത്തു നിൽക്കാൻ അവയ്ക്ക് സംരക്ഷണം നൽക്കാൻ വൈവിധ്യമാർന്ന സേവനങ്ങൾ വാ​ഗ്ദാനം ചെയ്യുന്ന സൈബർ സുരക്ഷ കമ്പനിയാണ് ക്രൗഡ്സ്ട്രൈക്ക്. ഫാൽകൺ എന്ന ക്ലൗഡ് അധിഷ്‌ഠിത പ്ലാറ്റ്‌ഫോം ക്രൗഡ്‌സ്ട്രൈക്ക് വാഗ്ദാനം ചെയ്യുന്നു. ക്രൗഡ്സ്ട്രൈക്ക് സുരക്ഷയും ഒപ്പം വർക്ക്ലോഡ് പരിരക്ഷയും ഉറപ്പ് നൽകുകയും ചെയ്യുന്നുണ്ട്.

സൈബർ ആക്രമണങ്ങൾ അന്വേഷിക്കാനും അതിൽ നിന്ന് ബിസിനസുകളെ രക്ഷിക്കാനും ക്രൗഡ്സ്ട്രൈക്ക് വലിയ പങ്കുവഹിക്കുന്നുണ്ട്.

സോണി പിക്‌ചേഴ്‌സ് ഹാക്ക്, ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ലംഘനങ്ങൾ ഉൾപ്പെടെ നിരവധി ഉയർന്ന സൈബർ ആക്രമണങ്ങളുടെ അന്വേഷണങ്ങളിൽ ക്രൗഡ്‌സ്ട്രൈക്ക് ഉൾപ്പെട്ടിട്ടുണ്ട്. ഇത്തരം സൈബർ ഭീക്ഷണികളെ കുറിച്ച് അന്വേഷിക്കാനും അതിൻ്റെ ഉറവിടം കണ്ടെത്താനും ഒപ്പം ഡാറ്റകൾ ശേഖരിക്കാനും ക്രൗഡ്സ്ട്രൈക്കിന് സാധിക്കും.

To advertise here,contact us