ആപ്പിളിന്റെ കഞ്ഞികുടി മുട്ടിക്കുമോ ആമസോൺ? ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തുടങ്ങുക സെപ്റ്റംബർ 20ന്

ആപ്പിളിന്റെ പുതിയ ഐഫോൺ പതിപ്പ് വിപണിയിലെത്തുന്ന അന്നുതന്നെയാണ് ഫെസ്റ്റിവലും ആരംഭിക്കുക എന്താണ് ആശ്ചര്യം

ഓൺലൈൻ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ഇവന്റായിരിക്കും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ. വമ്പൻ വിലക്കുറവും കിടിലൻ ഓഫറുകളുമായി ഉപഭോക്താക്കളെ ഏറ്റവും കൂടുതൽ ആകർഷിക്കുക എപ്പോഴും ആമസോണായിരിക്കും. ഇപ്പോഴിതാ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോൺ.

സെപ്റ്റംബർ 20നാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ പുതിയ പതിപ്പ് ആരംഭിക്കുക. എന്നാൽ അന്നേ ദിവസത്തിനൊരു പ്രത്യേകത കൂടിയുണ്ട്. ആപ്പിൾ ഐഫോൺ 16ന്റെ വിൽപ്പന ആരംഭിക്കുന്നതും സെപ്റ്റംബർ 20നാണ് ! ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിരവധി ഫോണുകൾക്കാണ് വൻ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്. വൺ പ്ലസിന്റെ നിരവധി മോഡലുകൾ വലിയ വിലക്കുറവിൽ ഈ സെയിലിൽ ലഭിക്കും. ഇവ കൂടാതെ റിയൽമി, സാംസങ് തുടങ്ങിയവരുടെ ഫോണുകൾക്കും മികച്ച വിലക്കുറവാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്.

ആപ്പിളിന്റെ പുതിയ ഐഫോൺ പതിപ്പ് വിപണിയിലെത്തുന്ന അന്നുതന്നെയാണ് ഫെസ്റ്റിവലും ആരംഭിക്കുക എന്താണ് ആശ്ചര്യം. ഐഫോണിന്റെ അതേ റേഞ്ചിലുള്ള സാംസങ് അൾട്രാ 5ജി ഫോണിന് വരെ വൻ വിലക്കുറവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫറുകൾ ഐഫോൺ വാങ്ങാൻ കാത്തുനിൽക്കുന്നവരെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

ഫോണുകൾക്ക് മാത്രമല്ല, വിവിധ ഫോൺ ആക്സസറികൾക്കും വിലക്കുറവുണ്ട്. ഇയർഫോണുകൾ, ചാർജറുകൾ, പവർബാങ്കുകൾ എന്നിവയ്‌ക്കെല്ലാം 80 ശതമാനത്തോളമാണ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്. ലാപ്ടോപ്പുകൾക്കും 40 ശതമാനത്തോളം വിലക്കുറവുണ്ട്.

To advertise here,contact us