സീൻ മാറ്റാൻ ഐഫോൺ എസ്ഇ 4; ഇത് ആപ്പിളിൻ്റെ ​ഗെയിം ചെയ്ഞ്ചർ ഫോണെന്ന് റിപ്പോർട്ട്

കുറഞ്ഞ ചിലവിൽ നല്ലൊരു ഐഫോൺ അനുഭവം നൽകുന്ന നിലയിലാണ് ഐഫോൺ എസ്ഇ സീരീസിൻ്റെ 'നാലാം തലമുറ' ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്

വലിയ വില കൊടുക്കാനാകില്ല പക്ഷേ ഒരു ഐഫോൺ വാങ്ങണമെന്ന് ആ​ഗ്രഹിക്കുന്നവർക്കായി ആപ്പിൾ അവതരിപ്പിച്ച ഒരു ബ​ജറ്റ് ഫ്രണ്ട്ലി സീരീസാണ് ഐഫോൺ എസ്ഇ സീരീസ്. കുറഞ്ഞ ചിലവിൽ നല്ലൊരു ഐഫോൺ അനുഭവം നൽക്കുന്ന ഈ സീരീസിലെ പുതിയ അം​ഗമായി എത്താൻ ഒരുങ്ങുകയാണ് ഐഫോൺ എസ്ഇ 4. മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വിപണിയെ പിടിച്ചുകുലുക്കാൻ ഐഫോൺ എസ്ഇ 4ന് ശേഷിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ലീക്കായ വിവരങ്ങൾ പ്രകാരം ഐഫോൺ എസ്ഇ 4, 6.1 ഇഞ്ച് ഒഎൽഈഡി ഡിസ്‌പ്ലേയുമായി എത്തുമെന്നാണ് പ്രതീക്ഷ. മുൻ മോഡലുകളിൽ ഉണ്ടായിരുന്ന ചെറിയ എൽസിഡി സ്‌ക്രീനിൽ നിന്നും ഇത് വലിയൊരു അപ്ഡേഷനാണ്. എസ് ഇ സീരിസിലെ നാലാംതലമുറ ഫോണുകളെ കൗതുകത്തോടെയാണ് ഐഫോൺ പ്രേമികൾ കാത്തിരിക്കുന്നത്.

ഐഫോൺ എസ്ഇ 4 -ലെ ഏറ്റവും ആകർഷകമായി മാറാൻ പോകുന്നത് അതിൻ്റെ ക്യാമറയാകും. പുറത്ത് വരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ പ്രധാന ക്യാമറ 48 എംപി ആയിരിക്കുമെന്നാണ് കണ്ടെത്തൽ. ഇത് മുൻ മോഡലുകളിൽ ഉണ്ടായിരുന്ന 12 എംപിയിൽ നിന്ന് വലിയൊരു കുതിച്ചു ചാട്ടമായിരിക്കും. 8 ജിബി വരെ റാമുണ്ടായേക്കാവുന്ന എസ്ഇ 4ന് മൾട്ടിടാസ്‌കിംഗ്, ഗെയിമിംഗ്, എഐ അധിഷ്ഠിത ടാസ്‌ക്കുകൾ എന്നിവ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും. കൂടാതെ, മികച്ച ഇമേജ് എഡിറ്റിംഗ്, ടെക്സ്റ്റ് റീറൈറ്റിംഗ് എന്നിവ പോലുള്ള വിപുലമായ സവിശേഷതകളും ഇതിൽ ഉണ്ടായേക്കാം. ഉയർന്ന നിലവാരമുള്ളതും എന്നാൽ കൂടുതൽ ബഡ്ജറ്റ്-ഫ്രണ്ട്‌ലിയുമായ ഒരു ഫോണിനായി തിരയുന്നവർക്ക് ഐഫോൺ എസ്ഇ 4 ഒരു മികച്ച ഓപ്ഷനായിരിക്കുമെന്നാണ് വിലയിരുത്തൽ.

ആപ്പിളിൻ്റെ പ്രോ മോഡലുകൾക്ക് മാത്രമുള്ള ആക്ഷൻ ബട്ടൺ ഇതിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ക്യാമറ, ഫ്ലാഷ്‌ലൈറ്റ് അല്ലെങ്കിൽ ചില ആപ്പുകൾ ഉൾപ്പടെയുള്ളതിലേക്ക് വേഗത്തിൽ ആക്‌സസ് നേടാൻ ആക്ഷൻ ബട്ടൺ സഹായിക്കുന്നു. ഇതോടൊപ്പം മികച്ച ബാറ്ററി ലൈഫും യൂസേഴസിന് പ്രതീക്ഷിക്കാം. അത്ര മോഡേണല്ലെങ്കിൽ കൂടിയും ഐഫോൺ എസ്ഇ 3 ഇപ്പോഴും ഉപഭോക്താകളുടെ പ്രിയപ്പെട്ട ഫോണാണ്. ഈ സ്വീകാര്യതയാണ് ഐഫോൺ എസ്ഇ സീരീസുകളെ പ്രോ സീരീസുകൾക്കിടയിലും വേറിട്ടു നിർത്തുന്നത്.

Content Highlights: iPhone SE 4 will be Apple's game changer phone

To advertise here,contact us