ആപ്പിൾ ഐപാഡ് മിനി സീരീസ് പുതുക്കിയിറക്കാൻ ആപ്പിൾ; ഏഴാം തലമുറ ഉടനെന്ന് റിപ്പോർട്ട്

ഒക്ടോബർ അവസാനത്തോടെ നടക്കുന്ന ഐഒഎസ് 18.1 പ്രഖ്യാപനത്തിനൊപ്പം ഐപാഡ് മിനി 7 സീരീസിൻ്റെ ലോഞ്ച് നടക്കുമെന്നാണ് റിപ്പോർട്ടുകൾ

ഐഫോൺ 16 സീരീസ് പുറത്തിറങ്ങിയതിന് പിന്നാലെ കൂടുതൽ ഹാർഡ്‌വെയർ ഉൽപ്പന്നങ്ങൾ കൊണ്ടുവരാൻ ആപ്പിൾ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആപ്പിൾ ഐപാഡ് മിനി സീരീസ് പുതുക്കിയിറക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ അവസാനത്തോടെ നടക്കുന്ന ഐഒഎസ് 18.1 പ്രഖ്യാപനത്തിനൊപ്പം ഐപാഡ് മിനി 7 സീരീസിൻ്റെ ലോഞ്ച് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ആപ്പിളിൻ്റെ ഒക്ടോബർ ഇവൻ്റ് ഒക്ടോബർ 28 ന് നടക്കുമെന്നാണ്ബ്ലൂംബെർഗിൻ്റെ മാർക്ക് ഗുർമാനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ ആപ്പിൾ ഇത് സംബന്ധിച്ച് ഇതുവരെ ഈ തീയതിയോ സമയമോ സ്ഥിരീകരിച്ചിട്ടില്ല.

ഐപാഡ് പ്രോ ഈ വർഷം ഇതിനകം തന്നെ അപ്‌ഡേറ്റ് ചെയ്‌തിരുന്നു. എൻട്രി ലെവൽ ഐപാഡുകൾക്കും ഐപാഡ് മിനിക്കും അപ്‌ഡേറ്റുകൾ കാണാൻ കഴിയും. ഐപാഡ് മിനി ഏഴാം തലമുറയ്‌ക്കൊപ്പം, ഐപാഡ് 11-ാം തലമുറയും വരാനിരിക്കുന്ന ചടങ്ങിൽ അനാവരണം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.

ഐപാഡ് മിനിയുടെ ഏഴാം തലമുറ അതിൻ്റെ ആറാം തലമുറ രൂപകൽപ്പനയും 8.3 ഇഞ്ച് ഡിസ്‌പ്ലേയും നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 'ജെല്ലി സ്‌ക്രോളിംഗ്' പ്രശ്നവും അപ്പിൾ പരിഹരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പോർട്രെയിറ്റ് മോഡിൽ ലംബമായി സ്‌ക്രോൾ ചെയ്യുമ്പോൾ നിലവിലുള്ള ചില ഉപയോക്താക്കൾക്ക് നേരിടുന്ന പ്രശ്‌നം പരിഹരിക്കാൻ ഈ നവീകരണം ലക്ഷ്യമിടുന്നു. ഇതോടെ ഐപാഡ് മിനിയുടെ ഏഴാം തലമുറ സുഗമമായ സ്ക്രോളിംഗ് അനുഭവം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വരാനിരിക്കുന്ന ഐപാഡിൽ വലിയ ഡിസൈൻ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ട എന്നാണ് റിപ്പോർട്ട്.

ഐപാഡ് പ്രോ, ഐപാഡ് എയർ എന്നിവയ്ക്ക് കരുത്ത് പകരുന്ന എം-സീരീസ് ചിപ്പുകളെ മറികടന്ന് ഐപാഡ് മിനി 7, എ-സീരീസ് പ്രോസസ്സിംഗ് നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപാഡ് മിനി 7ൽ A17 പ്രോ ചിപ്പ് അല്ലെങ്കിൽ A18 ചിപ്പ് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപാഡ് മിനി 7 പിങ്ക് നീക്കം ചെയ്യുകയും ചെയ്യും നീല നിറം അവതരിപ്പിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. സ്പേസ് ഗ്രേ, സ്റ്റാർലൈറ്റ്, പർപ്പിൾ എന്നീ നിറങ്ങൾ നിലനിർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ലാൻഡ്‌സ്‌കേപ്പ് എഡ്ജിലേക്ക് മാറ്റി പുതിയ ഐപാഡ് എയറിന് സമാനമായി ഐപാഡ് മിനി 7ൻ്റെ ഫ്രണ്ട് ഫേസിംഗ് ക്യാമറ ആപ്പിൾ പുതുക്കിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. വീഡിയോ കോളിംഗ് അനുഭവം മെച്ചപ്പെടുത്തുകയാണ് ഈ ഡിസൈൻ ഷിഫ്റ്റ് ലക്ഷ്യമിടുന്നത്, പ്രത്യേകിച്ച് ലാൻഡ്‌സ്‌കേപ്പ് മോഡിലായിരിക്കുമ്പോൾ. മെച്ചപ്പെട്ട ദൃശ്യപരതയ്ക്കും വർണ്ണ കൃത്യതയ്ക്കും എച്ച്ഡിആർ 4ൻ്റെ പിന്തുണയും മികച്ച ലോ-ലൈറ്റ് പ്രകടനത്തിനായി വിശാലമായ അപ്പേർച്ചർ പിന്തുണയും ക്യാമറയ്ക്ക് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ഐപാഡ് മിനി 7 ആപ്പിൾ പെൻസിൽ പ്രോയെ പിന്തുണയ്‌ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ഡിജിറ്റൽ ആർട്ടിസ്റ്റുകൾക്കും കുറിപ്പ് എടുക്കുന്നവർക്കും പ്രൊഫഷണലുകൾക്കും ഐപാഡ് മിനി 7നെ അനുയോജ്യമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് ഐപാഡ് മിനി 7ൻ്റെ പ്രതീക്ഷിക്കപ്പെടുന്ന പ്രാരംഭ വില 499 ഡോളറാണ്. ഇന്ത്യയിൽ ഏകദേശം 45,900 രൂപ വിലയാണ് ഐപാഡ് മിനി 7ന് പ്രതീക്ഷിക്കുന്നത്.

Content Highlights: iPad Mini 7 is expected to debut this month

To advertise here,contact us