'ഐഫോണിന് ചെക്ക്?', കരുത്തുകാട്ടാൻ സാംസങ് S25 എത്തുന്നു; കൂടെ സ്‌നാപ്ഡ്രാഗൺ എലൈറ്റ് ചിപ്പും!

2025 ജനുവരിയിലായിരിക്കും S25ന്റെ ലോഞ്ച് എന്നാണ് റിപ്പോർട്ടുകൾ

സാംസങ് അവരുടെ എസ് സീരീസിലെ ഏറ്റവും പുതിയ മോഡലായ S25 ഉടൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. S24ൻ്റെ പിൻഗാമിയായ S25നെ വലിയ പ്രതീക്ഷയോടെയാണ് സാംസങ് ആരാധകരും ടെക്ക് പ്രേമികളും കാത്തിരിക്കുന്നത്. കേവലം ഒരു മൊബൈൽ ഫോൺ എന്നതിനപ്പുറം കിടിലൻ ചിപ്സെറ്റുമായി, കിടിലൻ പെർഫോമൻസ് നൽകാൻ S25 എത്തുന്നു എന്നതാണ് ആ പ്രതീക്ഷയ്ക്ക് കാരണം.

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പുമായി വരുന്ന ഫോണായിരിക്കും S25 എന്നതാണ് പ്രത്യേകത. നിലവിലുള്ള S24 സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ്സെറ്റുകളാണ് ഉണ്ടായിരുന്നത്. നേരത്തെ സ്‌നാപ്ഡ്രാഗൺ സമ്മിറ്റിൽ സാംസങ് മൊബൈൽ പ്രസിഡന്റ് ടി.എം റോഹ് ഇനിയുള്ള സാംസങ് ഫോണുകളിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ആണ് ഉണ്ടാകുക എന്ന് അറിയിച്ചിരുന്നു.

2025 ജനുവരിയിലായിരിക്കും S25ന്റെ ലോഞ്ച് എന്നാണ് റിപ്പോർട്ടുകൾ. കിടിലൻ ഡിസൈനിൽ കൂടുതൽ സ്ലിം ആയിട്ടായിരിക്കും വരവ്. നീല, പച്ച എന്ന രണ്ട് പുതിയ കളർ വേരിയന്റുകളാണ് ഫോണിനുണ്ടാകുക. കൂടാതെ 50എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും, ഒരു പുതിയ മെയിൻ ക്യാമറ സെൻസറും ഉണ്ടാകും. പുതിയ ടെലിഫോട്ടോ ലെൻസും ഉണ്ടാകുമെന്നാണ് വിവരം.

Content Highlight: samsung s25 to come up with snapdragon elite chip

To advertise here,contact us