പ്ലീസ് വെയ്റ്റ്, സാംസങിൻ്റെ പൊളി സാധനം ഉടനെത്തും; Galaxy S25 വിപണിയിലേക്ക്, ലോഞ്ചിങ് ഡേറ്റ് പുറത്ത്

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പോടെ ഇറങ്ങുന്ന ഫോണിനായി നിരവധി പേരാണ് കാത്തിരിക്കുന്നത്.

സാംസങിന്റെ എസ് 24 എടുക്കാൻ ഉദ്ദേശിക്കുന്നവരാണോ നിങ്ങൾ എന്നാൽ ഒന്ന് കാത്തിരുന്നോളു. എസ് 24 ന്റെ അടുത്ത വേരിയന്റ് ആയ ഗാലക്സി എസ് 25 പുറത്തിറങ്ങാൻ പോവുകയാണ്. കൊറിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അനുസരിച്ച് ഗാലക്‌സി എസ് 25 ന്റെ ലോഞ്ചിങ് ഡേറ്റുകൾ ചോർന്നു. 2025 ജനുവരി 23 ന് യുഎസ്എയിലെ സാൻഫ്രാൻസിസ്‌കോയിൽ നടക്കുന്ന അടുത്ത ഗാലക്സി അൺപാക്ക്ഡ് ഇവന്റിൽ സാംസങ്ങിന് ഗാലക്സി എസ് 25 അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പോടെ ഇറങ്ങുന്ന ഫോണിനായി നിരവധി പേരാണ് കാത്തിരിക്കുന്നത്. അതേസമയം ഗാലക്സി എസ് 25-ന്റെ ലോഞ്ച് തീയതി സാംസങ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം വൺ യുഐ 7 സ്റ്റേബിൾ എസ് 25 ൽ ഉണ്ടാവുമെന്നും ഗാലക്സി എസ് 24 സീരീസിനായി വൺ യുഐ 7 ബീറ്റകൾ 2024 അവസാനത്തോടെ ആരംഭിക്കുമെന്നും സാംസങ് വ്യക്തമാക്കിയിരുന്നു.

Also Read:

Tech
iPhone 16ന് അടക്കം സുരക്ഷാ പ്രശ്നം; ഇന്ത്യയിലെ ആപ്പിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്

ഗാലക്‌സി എസ് 25, ഗാലക്‌സി എസ് 25+, ഗാലക്‌സി എസ് 25 അൾട്ര എന്നിവയ്ക്ക് പുറമെ ഗാലക്‌സി എസ് 25 സ്ലിം വേരിയന്റും പുറത്തിറക്കുന്നുണ്ട്. പുറത്തുവരുന്ന വാർത്തകൾ പ്രകാരം ഗാലക്‌സി എസ് 25 അൾട്ര ഗാലക്സി എസ് 24 അൾട്രായേക്കാൾ ഏകദേശം 14 ഗ്രാം ഭാരം കുറഞ്ഞതായിരിക്കും.

ഇന്ത്യയിൽ ഗാലക്‌സി എസ് 25 ന്റെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗാലക്സി എസ് 25 അൾട്രയ്ക്ക് ഗാലക്സി എസ് 24 അൾട്രായുടെ ലോഞ്ച് സമയത്തെ അതേ വില തന്നെയാവാനാണ് സാധ്യത. 1,29,999 രൂപയായിരുന്നു എസ് 24 അൾട്രയുടെ വില.

Content Highlights : waits Samsung Galaxy S25 arrives immediately launch date leaked

To advertise here,contact us