ഇതൊന്നും സേഫ് അല്ല ഭായി...!; എറ്റവും എളുപ്പം ഹാക്ക് ചെയ്യാവുന്ന പാസ്‌വേഡ് ഉപയോഗിക്കുന്നത് ഇന്ത്യക്കാർ

പാസ്‌വേഡുകൾ ഓർത്തുവെക്കാനുള്ള ബുദ്ധിമുട്ടുകൾ കാരണമാണ് മിക്ക ആളുകളും ഇത്തരത്തിൽ എളുപ്പം ഉപയോഗിക്കാവുന്ന പാസ്‌വേഡുകൾ ഉപയോഗിക്കുന്നത്

ലോകത്ത് ഏറ്റവും എളുപ്പത്തിൽ ഹാക്ക് ചെയ്യാവുന്ന പാസ്‌വേർഡുകൾ കൂടുതലായി നൽകുന്നത് ഇന്ത്യക്കാരെന്ന് പഠനം. പാസ്‌വേഡ് ഗവേഷണം നടത്തുന്ന NordPass പുറത്തുവിട്ട പഠനപ്രകാരം '123456' എന്ന പാസ്‌വേഡ് ആണ് ലോകം മുഴുവനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്‌വേർഡ്. ലോകമെമ്പാടുമുള്ള 44 രാജ്യങ്ങളിൽ നിന്നായി 3,018,050 പേർ ഈ പാസ്‌വേഡ് ആണ് ഉപയോഗിക്കുന്നത്. ഇതിൽ 76,981 പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്.

ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന രണ്ടാമത്തെ പാസ്‌വേഡ് '123456789' ആണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നാലാമത്തെ പാസ്‌വേഡ് ആണിത്. നോർഡ്‌സ്റ്റെല്ലറുമായി സഹകരിച്ച് നടത്തിയ പഠനത്തിൽ 'qwerty', '1q2w3e4er5t', '123456789' എന്നിങ്ങനെയുള്ള പാസ്‌വേഡുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപഭോക്താക്കളിൽ ഒരാൾക്ക് വ്യക്തിഗത അക്കൗണ്ടുകൾക്കായി ശരാശരി 168 പാസ്‌വേഡുകളും ജോലി സംബന്ധമായി ശരാശരി 87 പാസ്‌വേർഡുകളും ആവശ്യമായി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പാസ്‌വേഡുകൾ ഓർത്തുവെക്കാനുള്ള ബുദ്ധിമുട്ടുകൾ കാരണമാണ് മിക്ക ആളുകളും ഇത്തരത്തിൽ എളുപ്പം ഉപയോഗിക്കാവുന്ന പാസ്‌വേഡുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം പാസ്‌വേഡുകൾ കണ്ടെത്തി ഹാക്ക് ചെയ്യുന്നതിന് ശരാശരി ഒരു സെക്കന്റ് സമയം പോലും വേണ്ട. 'qwerty123' എന്ന പാസ്‌വേർഡ് ആണ് അക്ഷരങ്ങളും സഖ്യകളും ഉപയോഗിച്ച് നിർമിക്കുന്ന ഏറ്റവും എളുപ്പമുള്ള പാസ്‌വേഡ്.

Also Read:

Tech
ഒടിപി വഴി പാസ്‍വേഡ് മാറ്റൽ നടക്കില്ലേ? എസ്എംഎസിൽ ഇനി സുരക്ഷിത ലിങ്കുകൾ മാത്രം

നെതർലാൻഡ്സ്, ഫിൻലാൻഡ്, കാനഡ, ലിത്വാനിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ഈ പാസ്‌വേഡ് കൂടുതലായി ഉപയോഗിക്കുന്നുണ്ട്. 'Password' എന്നതാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന മറ്റൊരു പാസ്‌വേഡ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ പാസ്‌വേഡ് ഇത്. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്‌വേഡും ഇത് തന്നെയാണ്.

'Indya123', 'admin', 'abcd1234' എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്‌വേഡുകളിൽ ചിലത്. ലോകത്ത് ഇത്തരത്തിൽ ഉപയോഗിക്കുന്ന പാസ്‌വേഡുകളിൽ 78 ശതമാനവും ഒരു സെക്കന്റിൽ താഴെ സമയം കൊണ്ട് ഹാക്ക് ചെയ്യാൻ സാധിക്കുമെന്നാണ് NordPass പഠനം സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 70 ശതമാനമായിരുന്നു.

വിവിധ കോർപ്പറേറ്റുകൾ ഉപയോഗിക്കുന്ന പാസ്‌വേഡുകളും സമാനമാണ്. കോർപ്പറേറ്റുമായി ബന്ധപ്പെട്ട വ്യക്തികളും ബിസിനസ് പ്രതിനിധികളും ഉപയോഗിക്കുന്ന പാസ്‌വേഡുകളിൽ 40 ശതമാനവും ഇത്തരത്തിൽ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്,

'ന്യൂമെമ്പർ,' 'ന്യൂപാസ്,' 'ന്യൂയുസർ', 'വെൽക്കം' 'അഡ്മിൻ', 'ടെംപാസ്' എന്നിങ്ങനെയുള്ള് പാസ്‌വേഡുകളാണ് കോർപ്പറേറ്റ് കമ്പനികളിൽ ഉപയോഗിക്കുന്നവരിൽ കൂടുതലായി ഉള്ളത്. ഇതിന് പുറമെ വ്യക്തിഗത അക്കൗണ്ടുകൾക്കും വർക്ക് അക്കൗണ്ടുകൾക്കും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നവരും കൂടുതലാണ്.

പാസ്‌വേഡ് സുരക്ഷിതമാക്കാൻ എന്തുചെയ്യാം

പാസ്‌വേഡുകൾ സുരക്ഷിതമാക്കാൻ കുറഞ്ഞത് ഇരുപത് ക്യാരക്ടറുകളെങ്കിലും പാസ്‌വേഡിൽ ഉണ്ടെന്ന് ഉറപ്പുവരുത്താനാണ് NordPass പറയുന്നത്. അക്കങ്ങൾ, അക്ഷരങ്ങൾ, പ്രത്യേക ചിഹ്നങ്ങൾ എന്നിവയുടെ ക്രമരഹിതമായ കോമ്പിനേഷനുകളും പാസ്‌വേഡിൽ ഉപയോഗിക്കണം. വ്യത്യസ്ത അക്കൗണ്ടുകൾക്കായി വ്യത്യസ്ത പാസ്‌വേഡുകൾ ഉപയോഗിക്കുകയും സാധ്യമാകുന്നിടത്തെല്ലാം മൾട്ടി-ഫാക്ടർ അല്ലെങ്കിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിക്കുകയും ചെയ്യണം.

Also Read:

Tech
ചൊവ്വയിലും ഇൻ്റർനെറ്റ് !, 'മാർസ്‌ലിങ്ക്' നെറ്റ്‌വർക്ക് പദ്ധതിയുമായി ഇലോൺ മസ്‌കിൻ്റെ സ്പേസ് എക്സ്

ഇതിലൂടെ ഉപഭോക്താവിന്റെ ഒരു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാലും മറ്റ് അക്കൗണ്ടുകളെ അത് ബാധിക്കില്ല. പാസ്‌വേഡുകൾ ഓർത്തുവെക്കുന്നത് ബുദ്ധിമുട്ട് ആണെങ്കിൽ ഇന്റർനെറ്റിൽ ലഭ്യമായ ഏതെങ്കിലും സൗജന്യ പാസ്‌വേഡ് മാനേജർ ഉപയോഗിക്കാനും NordPssa നിർദ്ദേശം നൽകുന്നു.

Content Highlights: Indians use the easiest password to hack, and Most common used passwords

To advertise here,contact us