ഐഫോൺ 16, പിക്‌സൽ 9, പ്ലീസ് സ്റ്റെപ്പ് ബാക്ക്…; വെല്ലുവിളി ഒരുക്കാൻ സാംസങ് ഗാലക്സി എസ് 25 അൾട്ര

ആഗോള വിപണിയിലും ഇന്ത്യയിലും ഒരേസമയമായിരിക്കും സാംസങ് ഗാലക്സി എസ് 25 അൾട്രയുടെ ലോഞ്ചിങ് നടക്കുകയെന്നാണ് റിപ്പോർട്ട്

ഫോൺ ആരാധകർക്ക് ആവേശമായി സാംസങിന്റെ ഐക്കോണിക്ക് മോഡലായ ഗാലക്‌സി എസ് സീരിസിലെ പുതിയ പതിപ്പ് ഗാലക്‌സി എസ് 25 അൾട്ര ലോഞ്ചിന് ഒരുങ്ങുന്നു. 2025 ജനുവരിയിലാണ് ഫോൺ ലോഞ്ച് ചെയ്യുന്നത്. ഗാലക്സി സീരീസിൽ സാംസങ് ഗാലക്സി എസ് 25, ഗാലക്സി എസ് 25+, ഗാലക്സി എസ് 25 അൾട്രാ, ഒരു പുതിയ ഗാലക്സി എസ് 25 സ്ലിം വേരിയന്റ് എന്നിവയാണ് പുറത്തിറക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ആപ്പിളിന്റെ ഐഫോൺ 16ക്കും ഗൂഗിളിന്റെ പിക്‌സൽ 9 നും കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് സാംസങ് ഗാലക്‌സി എസ് 25എ എത്തുന്നത്. ഔദ്യോഗിക ലോഞ്ച് തീയതി സാംസങ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജനുവരി 22 നായിരിക്കും ഫോൺ പുറത്തിറക്കുകയെന്നാണ് അന്താരാഷ്ട്ര ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആഗോള വിപണിയിലും ഇന്ത്യയിലും ഒരേസമയമായിരിക്കും ലോഞ്ചിങ് നടക്കുകയെന്നാണ് റിപ്പോർട്ട്. ഗാലക്‌സി എസ് 25 അൾട്രയ്ക്ക് 1,29,999 രൂപയായിരിക്കും വില വരികയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ ജനുവരിയിൽ മാത്രമായിരിക്കും സാംസങ് ഔദ്യോഗിക വില പ്രഖ്യാപിക്കുക.

Also Read:

Tech
മെറ്റയെ ഞെട്ടിക്കാൻ സാംസങ്; റേ-ബാന് എതിരാളിയായി XR ഗ്ലാസ് എത്തുന്നു

120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.9 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേ ആയിരിക്കും ഗാലക്‌സി എസ് 25 അൾട്രയ്ക്ക് ഉണ്ടാവുക. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റാണ് ഫോണിന് നൽകിയിരിക്കുന്നത്. സാംസങിന്റെ ഏറ്റവും പുതിയ ഗാലക്‌സി എഐ ഫീച്ചറുകളും എസ് 25 അൾട്രയിൽ ഉണ്ടാവും.

AI പ്രോസസ്സിംഗ് ഉള്ള 200MP പിൻ ക്യാമറയാണ് എസ് 25 അൾട്രയുടെ ഏറ്റവും വലിയ പ്രത്യേകത. 12 എംപി അൾട്രാ വൈഡ് ക്യാമറയും രണ്ട് ടെലിഫോട്ടോ ലെൻസുകളും ഉണ്ടാവാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ 100x സ്‌പേസ് സൂം ഫീച്ചറും ഫോണിൽ ഉണ്ടാവും. ആൻഡ്രോയിഡ് 15 ആയിരിക്കും സാംസങ് എസ് 25 അൾട്രയുടെ ഓപ്പറേറ്റിങ് സിസ്റ്റം.

Content Highlights: iPhone 16 and Pixel 9 Please Step Back Samsung Galaxy S25 Ultra is get set ready

To advertise here,contact us