ഒരു ദിവസം കൊണ്ട് 640 മില്യൺ വോട്ടുകൾ എണ്ണി ഫലം പറയുന്നു; ഇന്ത്യൻ സംവിധാനത്തെ പ്രശംസിച്ച് ഇലോൺ മസ്ക്

തിരഞ്ഞെടുപ്പ് കഴിഞ്ഞ് 19 ദിവസം പിന്നിട്ടിട്ടും കാ‍ലിഫോർണിയയിലെ തിരഞ്ഞെടുപ്പ് റിസൾട്ട് ഔദ്യോ​ഗികമായി പ്രഖ്യാപിക്കാത്തതിനെതിരെ അമേരിക്കൻ കോടീശ്വരൻ ഇലോൺ മസ്ക് രം​ഗത്ത്

തിരഞ്ഞെടുപ്പ് കഴിഞ്ഞ് 19 ദിവസം പിന്നിട്ടിട്ടും കാ‍ലിഫോർണിയയിലെ തിരഞ്ഞെടുപ്പ് റിസൾട്ട് ഔദ്യോ​ഗികമായി പ്രഖ്യാപിക്കാത്തതിനെതിരെ അമേരിക്കൻ കോടീശ്വരൻ ഇലോൺ മസ്ക് രം​ഗത്ത്. ഇന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയകരമായ വോട്ടെണ്ണൽ രീതി ചൂണ്ടിക്കാണിച്ചാണ് മസ്കിൻ്റെ വിമ‍‌ർശനം. ഇന്ത്യ ഒരു ദിവസം കൊണ്ട് 640 മില്യൺ വോട്ടുകൾ എണ്ണി ഫലം പറയുന്നുണ്ട്. പക്ഷെ അമേരിക്ക ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു എന്നായിരുന്നു മസ്കിൻ്റെ പ്രതികരണം.

ഇന്ത്യയിലെ വോട്ടെണ്ണൽ സംബന്ധിച്ച പോസ്റ്റിനുള്ള റീട്വീറ്റിലായിരുന്നു മസ്കിൻ്റെ പ്രതികരണം. 'ഇന്ത്യ ഒരു ദിവസം 640 വോട്ടുകൾ എണ്ണുന്നു. അതിനിടയിൽ അമേരിക്ക ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു' എന്നായിരുന്നു മസ്കിൻ്റെ റീട്വീറ്റ്. ഫേസ്പാം ഇമോജി പങ്കുവെച്ചു കൊണ്ടായിരുന്നു മസ്കിൻ്റെ റീട്വീറ്റ്. 'ഗവൺമെൻ്റ് കാര്യക്ഷമത വകുപ്പിൻ്റെ' തലവനായി എലോൺ മസ്‌കിനെ നാമനിർദ്ദേശം ചെയ്തിരുന്നു.

India counted 640 million votes in 1 day. California is still counting votes 🤦‍♂️ https://t.co/ai8JmWxas6

അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് പിന്നാലെ ആരംഭിച്ച കാലിഫോ‍ർണിയയിൽ വോട്ടെണ്ണലിൻ്റെ 98 ശതമാനവും പൂ‍ർത്തിയായതായാണ് റിപ്പോർട്ട്. ഡെമോക്രാറ്റിക് സ്ഥാനാ‍ർത്ഥി കമല ഹാരിസ് 58.6 ശതമാനം വോട്ടും റിപ്പബ്ലിക്കൻ സ്ഥാനാ‍ർത്ഥി ഡൊണാൾഡ് ട്രംപ് 38.2 ശതമാനം വോട്ട് കാലിഫോ‍ർണിയയിൽ നേടിയിരുന്നുവെന്നാണ് ന്യൂസ് ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നത്. ഏതാണ്ട് 39 മില്യൺ താമസക്കാരുള്ള കാലിഫോ‍‍ർണിയയിൽ ഏതാണ്ട് 16 മില്യണിൽ അധികം ആളുകൾ നവംബർ‌ അഞ്ചിൻ്റെ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തുവെന്നാണ് കണക്ക്.

കാലിഫോ‍ർണിയയിലെ തിരഞ്ഞെടുപ്പ് പ്രാഥമികമായി നടന്ന് മെയിൽ ബാലറ്റ് വഴിയാണ്. വ്യക്തിപരമായി നേരിട്ട് വോട്ടു ചെയ്തവരെക്കാൾ മെയിൽ വഴി വോട്ടുചെയ്തവരുടെ വോട്ടെണ്ണാൻ കൂടുതൽ സമയവും പരിശ്രമവും ആവശ്യമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പോളിങ് സ്റ്റേഷനിൽ വെറുതെ ബാലറ്റുകൾ സ്കാൻ ചെയ്യുന്നതിന് പകരം ഓരോ ബാലറ്റും വ്യക്തിപരമായി വിലയിരുത്തുകയും പ്രൊസസ്സ് ചെയ്യുകയുമാണ് ചെയ്യുന്നത്.

Also Read:

Tech
ബഹിരാകാശത്ത് 'ഓര്‍ബിറ്റല്‍ പ്ലംബിങ്' നടത്തി സുനിത വില്ല്യംസ്; എന്താണെന്നറിയാമോ?

മെയിൽവഴി വോട്ടു ചെയ്തവർക്ക് സംഭവിച്ച തെറ്റുകൾ തിരുത്താൻ ഡിസംബർ 1 വരെ സമയം അനുവദിച്ചിട്ടുണ്ട്. തെറ്റ് ചെയ്ത വോട്ടർമാരുടെ ഒപ്പ് മറക്കുക, തെറ്റായ സ്ഥലത്ത് ഒപ്പിടുക, ശരിയായ കവറിൽ ബാലറ്റ് ചേർക്കാതിരിക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് അവസരമുള്ളത്.

Content Highlights: Elon Musk hails Indian electoral system slams California

To advertise here,contact us