ഇനി മുതൽ ഇൻസ്റ്റ​ഗ്രാമിലൂടെയും ലൈവ് ലൊക്കേഷൻ ഷെയർ ‌ചെയ്യാം; 300ലധികം രസകരമായ പുതിയ സ്റ്റിക്കറുകളും റെഡി

ഒരു മണിക്കൂർ വരെ നിങ്ങൾക്ക് ലൊക്കേഷൻ ഷെയർ ‌ചെയ്യാൻ സാധിക്കും

ലൈവ് ലൊക്കേഷൻ ഷെയർ ‌ചെയ്യണോ…ഇനി വാട്സ്ആപ്പിൽ മാത്രമല്ല ഇൻ്റസ്റ്റാഗ്രാമിലൂടെയും ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യാൻ സാധിക്കും. പുതിയ ഫീച്ചർ ഇൻസ്റ്റ​ഗ്രാമിൽ ഉപഭോക്താകൾക്ക് ഇനി ലഭ്യമാകും. ഒരു മണിക്കൂർ വരെ നിങ്ങൾക്ക് ലൊക്കേഷൻ ഷെയർ ‌ചെയ്യാൻ സാധിക്കും. വ്യക്തിഗത ചാറ്റുകളിലോ ഗ്രൂപ്പുകളിലോ നിലവിലെ ലൊക്കേഷൻ തത്സമയം സ്വകാര്യമായി പങ്കിടാൻ ഇൻസ്റ്റഗ്രാമിലെ ഈ ഫീച്ചർ സഹായിക്കും. ഡിഫോൾട്ടായി ലൊക്കേഷൻ ഓഫ് ചെയ്ത് ആവശ്യമുള്ളവർക്ക് മാത്രം കാണാവുന്ന രീതിയിൽ സെറ്റ് ചെയ്യാവുന്നതാണ്.

ഇതോടൊപ്പം പുതിയ സ്റ്റിക്കറുകളും ഇൻസ്റ്റ​ഗ്രാം പുറത്തിറക്കിയിട്ടുണ്ട്. 300-ലധികം രസകരമായ സ്റ്റിക്കറുകളും 17 ആഹ്ലാദകരമായ സ്റ്റിക്കർ പായ്ക്കുകൾ ഇൻസ്റ്റഗ്രാം പുറത്തിറക്കിയിട്ടുണ്ട്. സു​ഹൃത്തുകളുമായി ചാറ്റ് ചെയ്യുന്ന സമയത്ത് ഈ സ്റ്റിക്കറുകൾ നിങ്ങൾക്ക് ഉപയോ​ഗിക്കാൻ സാധിക്കും. ഒപ്പം സുഹ്യത്തുക്കള്‍ക്ക് ഇഷ്‌ടാനുസൃത വിളിപ്പേരുകൾ ചേർത്ത് സന്ദേശങ്ങൾ അയക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷ ഫീച്ചറും ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. വിളിപ്പേരുകൾ നിങ്ങളുടെ DM-കളിൽ മാത്രമേ ദൃശ്യമാകൂ, മറ്റ് മേഖലകളിലെ ഉപയോക്തൃനാമങ്ങളെ ബാധിക്കില്ല. നിങ്ങൾക്ക് അവ എപ്പോൾ വേണമെങ്കിലും പരിഷ്‌ക്കരിക്കാനും ഒരു ചാറ്റിൽ വിളിപ്പേരുകൾ മാറ്റുന്നത് ആരെന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്.

Also Read:

Life Style
നമ്മുടെ ഡിങ്കനെ പോലെ അവര്‍ക്കുണ്ടൊരു 'താറാവ്'!! ആരാധിക്കാനൊരു പള്ളിയും വിചിത്ര ആചാരങ്ങളും

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ഒരു മണിക്കൂർ വരെ അവരുടെ തത്സമയ ലൊക്കേഷൻ പങ്കിടാനോ മാപ്പിൽ ഒരു സ്ഥലം പിൻ ചെയ്യാനോ എത്തിച്ചേരുന്ന സമയവും പ്രവർത്തനങ്ങളും ക്രമീകരിക്കാനും സാധിക്കും. ലൊക്കേഷൻ ഒരാൾക്ക് മാത്രമേ പങ്കിടാൻ സാധിക്കുക‌യുള്ളു ഇനി അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റുകൾക്കുള്ളിൽ പങ്കിടാൻ സാധിക്കും. മറ്റ് ചാറ്റുകളിലേക്ക് ലൊക്കേഷൻ ഫോർവേഡ് ചെയ്യാൻ കഴിയില്ല. ചാറ്റ് ചെയ്യുന്ന സമയത്ത് ഉപയോക്താവിനെ ലൊക്കേഷൻ ഫോർവേഡ് ചെയ്തിട്ടുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന നോട്ടിഫീക്കേഷനും ഉണ്ടാകും. അത് അനുസരിച്ച് ലൊക്കേഷൻ പങ്കിടൽ എപ്പോൾ വേണമെങ്കിലും നിർത്താം. ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ എന്നതും ശ്ര​ദ്ധേയമാണ്.

Also Read:

Opinion
‘ലിങ്ക് കിട്ടിയോ, കണ്ടോ' ചോദ്യക്കാരോട്; ഇത് സകല പോൺ സൈറ്റ് കണ്ടിട്ടും തീരാത്ത കൗതുകം അഥവാ ലൈം​ഗിക ദാരിദ്ര്യം!

Content Highlights: Instagram is enhancing Direct Messaging with new features for a more personalized and expressive experience. Users can now share live locations, create nicknames for friends in chats, and access a wider range of stickers. These updates aim to improve connection and coordination among users.

To advertise here,contact us