ഫോട്ടോഗ്രാഫി പ്രേമികള്‍ക്ക് ആഘോഷിക്കാം; ഐക്യൂഒഒ 13 സീരീസ് ചൊവ്വാഴ്ച വിപണിയിലെത്തും

പ്രീമിയം ഐക്യൂഒഒ 13 സീരീസ് ഡിസംബര്‍ മൂന്നിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ഐക്യൂഒഒയുടെ പ്രീമിയം ഐക്യൂഒഒ 13 സീരീസ് ഡിസംബര്‍ മൂന്നിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ച് കമ്പനി. അടിസ്ഥാന മോഡല്‍ 2 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഐക്യൂഒഒ 13ല്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 4 പ്രോസസറാണ് ഉണ്ടാവുക. ഇതിന്റെ പ്രീ- ഓഫര്‍ വില 55,000ത്തോട് അടുപ്പിച്ചായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷാര്‍പ്പ് ആയിട്ടുള്ള ദൃശ്യങ്ങളും തിളക്കമുള്ള നിറങ്ങളും ഉറപ്പാക്കുന്നതിനൊപ്പം എച്ച്ഡിആര്‍ സപ്പോര്‍ട്ട് ചെയ്യുന്നതും കൂടിയായിരിക്കും ഡിസ്പ്ലേ. സീരീസില്‍ 16 ജിബി വരെ റാമും ഒരു ടിബി വരെ സ്റ്റോറേജുമുള്ള മോഡലും അവതരിപ്പിച്ചേക്കും. ഐക്യൂഒഒ 13 മൂന്ന് 50 മെഗാപിക്‌സല്‍ സെന്‍സറുകളുള്ള ട്രിപ്പിള്‍ കാമറ സജ്ജീകരണം അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ഇത് മികച്ച ഇമേജ് നിലവാരം വാഗ്ദാനം ചെയ്യുന്നു.

Also Read:

Tech
'കോപ്പിയടിച്ചു', ഓപ്പണ്‍ എഐക്കെതിരെ കേസ് നല്‍കി പ്രസാധകര്‍

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള ഒരു പ്രൈമറി ലെന്‍സ്, ഒരു ടെലിഫോട്ടോ ലെന്‍സ്, ഒരു അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവയോട് കൂടിയാണ് ഫോണ്‍ വിപണിയില്‍ എത്തുക. പിന്‍ ക്യാമറ മൊഡ്യൂളില്‍ ആറ് ഡൈനാമിക് ഇഫക്റ്റുകളും 12 കളര്‍ ഓപ്ഷനുകളുമുള്ള ''എനര്‍ജി ഹാലോ'' എല്‍ഇഡി ഫീച്ചര്‍ ഉള്‍പ്പെടുത്തും. സെല്‍ഫിക്കായി 32 എംപി ഫ്രണ്ട് കാമറ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Content Highlights: iqoo 13 set to launch in india on december 3

To advertise here,contact us