'പിടിച്ചു നിക്കണമെങ്കിൽ ഇനി ഇതൊക്കെ വേണം'; സാംസങിന് പിന്നാലെ ഫോർഡബിൾ സെറ്റ് ഇറക്കാൻ ഐഫോൺ ?

സാംസങിന്റെ പുതിയ ഫോർഡബിൾ സെറ്റായ സാംസങ് ഗാലക്‌സി ഇസഡ് സീരിസ് വൻ വിജയമായിരുന്നു.

പുതിയ ഇന്നവേഷൻസ് ഒന്നും നടത്താതെ കാമറയുടെ പൊസിഷൻ മാത്രം ചെയ്ഞ്ച് ചെയ്യുന്നുവെന്ന വിമർശനം ഐഫോൺ നേരിടാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഐഫോൺ 12 മുതൽ ഇങ്ങോട്ട് നോക്കുകയാണെങ്കിൽ വിമർശനത്തിൽ കുറച്ചൊക്കെ സത്യമുണ്ടെന്ന് കാണാനും സാധിക്കും. ആൻഡ്രോയിഡ് ഫോണിൽ വർഷങ്ങളായി ഉപയോഗിക്കുന്ന പല ഫീച്ചറുകളും ഇപ്പോഴാണ് ഐഫോണിൽ വന്നു തുടങ്ങുന്നത്. ഏറ്റവും ലേറ്റസ്റ്റ് അപ്‌ഡേഷനിൽ കോൾ റെക്കോർഡിങ് ഓപ്ഷൻ കൊണ്ടുവന്നതായിരുന്നു ആപ്പിൾ കൊണ്ടുവന്ന 'പുതിയ' ഇന്നവേഷൻ.

എന്നാൽ ഇത്തരം വിമർശനങ്ങളെ കാര്യമായി പരിഗണിക്കാൻ ആപ്പിൾ ഒരുങ്ങുന്നതായിട്ടാണ് പുതിയ റിപ്പോർട്ട്. ആപ്പിളിന്റെ ആദ്യത്തെ ഫോർഡബിൾ ഐഫോൺ 2026 ൽ പുറത്തിറങ്ങുമെന്നാണ് പുതുതായി എത്തുന്ന റിപ്പോർട്ട്. സാംസങ്, വാവേയ്. മോട്ടറോള തുടങ്ങിയ ഫോണുകൾ കിടിലൻ ഫോർഡബിൾ സെറ്റുകളുമായി എത്തിയതോടെയാണ് പുതിയ നീക്കത്തിന് ആപ്പിൾ തുനിയുന്നതെന്നാണ് ടെക് നിരീക്ഷകർ വിലയിരുത്തുന്നത്.

സാംസങിന്റെ പുതിയ ഫോർഡബിൾ സെര്‌റായ സാംസങ് ഗാലക്‌സി ഇസഡ് സീരിസ് വൻ വിജയമായിരുന്നു. ആപ്പിൾ വികസിപ്പിക്കുന്ന പുതിയ സാങ്കേതിക വിദ്യക്കൊപ്പമായിരിക്കും പുതിയ ഐഫോൺ എത്തുകയെന്നാണ് റിപ്പോർട്ടുകൾ. ഫ്‌ലെക്‌സിബിൾ ഒഎൽഇഡി ഡിസ്‌പ്ലേയായിരിക്കും പുതിയ ഫോർഡബിൾ ഐഫോണിന്റെ പ്രത്യേകത എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Also Read:

Tech
ആ മെസേജിന് മറുപടി നല്‍കാന്‍ വൈകിയാല്‍ എല്ലാം നഷ്ടപ്പെടുമോ? ചോദ്യം നിങ്ങളോടാണ്!!

വാവേയ് മോഡൽ ആയിരിക്കുമോ അതോ സാസങ് മോഡൽ ഫോർഡബിൾ ആയിരിക്കുമോ ആപ്പിൾ ഇറക്കുകയെന്നാണ് ടെക് ലോകത്ത് ഉയരുന്ന പുതിയ ചോദ്യം. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഐപാഡ് ലുക്കിലേക്ക് തുറക്കാവുന്ന തരത്തിലായിരിക്കും പുതിയ ഐഫോൺ ഫോർഡബിൾ. 7.9 ഇഞ്ച് മുതൽ 8.3 ഇഞ്ച് ഫോൾഡിംഗ് ഡിസ്പ്ലേയായിരിക്കും ഇത്.

ഇ-ഇങ്ക് ഡിസ്പ്ലേ സാങ്കേതികവിദ്യയായിരിക്കും ഐഫോൺ ഉപയോഗിക്കുക എന്ന സൂചനയുമുണ്ട്. ഇത് ഫോണിന്റെ ബാറ്ററി ഉപഭോഗം കുറയ്ക്കും. ഫോൾഡബിൾ ഐഫോണിന് ഡൈനാമിക് ഐലൻഡ് നോച്ചും 120Hz ഫോൾഡിംഗ് ഡിസ്പ്ലേയുമായിരിക്കും ഉണ്ടാവുക.

ഫ്‌ളാറ്റ്‌ബോഡിക്കൊപ്പം ഐഫോൺ പ്രോ മോഡലിലുള്ള കാമറകളായിരിക്കും ഐഫോണിൽ ഉണ്ടാവുക എന്നും സൂചനകൾ ഉണ്ട്. ഐഓഎസ് തന്നെയായിരിക്കും ഫോർഡബിൾ ഐഫോണിന്റെ സോഫ്റ്റ്‌വെയർ.

Content Highlights: iPhone to launch a portable set after Samsung in 2026 Report says

To advertise here,contact us