ആപ്പിളേ ഒന്ന് മാറി നില്‍ക്കൂ... സ്മാർട്ട് വാച്ച് വിപണിയില്‍ മികച്ച പോരാട്ടം നടത്തി ഹുവായി; കാരണം ഇതാണ്

ആപ്പിള്‍ നിലവില്‍ കടുത്ത മത്സരമാണ് വിപണിയില്‍ നേരിടുന്നത്

വര്‍ഷങ്ങളായി സ്മാര്‍ട്ട് വാച്ച് ലോകത്ത് തങ്ങളുടേതായ ആധിപത്യം കാണിക്കുന്ന ആപ്പിളിന് പുതിയ എതിരാളിയായി ഹുവായി എത്തിയിരിക്കുന്നു. IDC-യുടെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, 2024-ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ സ്മാര്‍ട്ട് വാച്ചുകളുടെ മൊത്തം കയറ്റുമതിയില്‍ ഹുവായി ആപ്പിളിനെ മറികടന്നു. ഇതില്‍ സ്മാര്‍ട്ട് വാച്ചുകളും ഫിറ്റ്നസ് ബാന്‍ഡുകളും ഉള്‍പ്പെടുന്നു.

വിപുലമായ ആരോഗ്യ ട്രാക്കിംഗ് സവിശേഷതകള്‍ നിറഞ്ഞ GT5, GT5 പ്രോ പോലുള്ള പുതിയ വാച്ചുകള്‍ അവതരിപ്പിച്ചാണ് ചൈനകമ്പിനിയായ ഹുവായി ഈ നേട്ടം കൈവരിച്ചത്. ഹുവായ് ഏഷ്യ-പസഫിക്, ലാറ്റിനമേരിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങിയ വിപണികളിലേക്കും അതിന്റെ ഉല്‍പ്പന്നങ്ങള്‍ വിപുലീകരിച്ചു. റിപ്പോര്‍ട്ട് പ്രകാരം യുഎസും ഇന്ത്യയും പോലുള്ള മറ്റ് വിപണികള്‍ മന്ദഗതിയിലായപ്പോള്‍ ബ്രാന്‍ഡിനെ സ്ഥിരമായി വളരാന്‍ സഹായിച്ചത് ഈ വിപണികളാണ്.

Also Read:

Tech
ക്ലിക്ക് ചെയ്യാന്‍ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് നല്‍കിയാല്‍ പണി കിട്ടും; പുതിയ നടപടിയുമായി യൂട്യൂബ്

ആപ്പിള്‍ നിലവില്‍ കടുത്ത മത്സരമാണ് വിപണിയില്‍ നേരിടുന്നത്. എതിരാളി ബ്രാന്‍ഡുകള്‍ വിപണി പിടിച്ചെടുക്കുന്നു എന്നത് വ്യക്തമാണ്. ആഗോള സ്മാര്‍ട്ട് വാച്ച് വിഭാഗത്തില്‍ ആപ്പിള്‍ ഇപ്പോഴും മുന്നിലാണെങ്കിലും തൊട്ട് പിന്നിലുള്ളവരുമായിട്ടുള്ള ദൂരം വളരെ കുറവാണ്. ആപ്പിളിന് മുന്നില്‍ നില്‍ക്കാന്‍ പുതിയ ആശയങ്ങളും ഡിസൈനുകളും കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.ആഗോള വിപണിയെ പിടിച്ചുകുലുക്കുന്നതില്‍ ചൈന വലിയ പങ്കുവഹിച്ചതായി ഐഡിസി പറയുന്നു. ഈ വര്‍ഷം വാച്ച് കയറ്റുമതിയില്‍ രാജ്യം 20% കുതിച്ചുചാട്ടം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content Highlights: Apple no longer world’s top smartwatch brand: Here’s who it is

To advertise here,contact us