ചാറ്റ് ജിപിടി ചതിച്ചോ! ലോകവ്യാപകമായി പ്രവർത്തനം നിലച്ചു; വലഞ്ഞ് ഉപയോക്താക്കൾ

ബോട്ടുമായി ചാറ്റ് ചെയ്യാനോ ഹിസ്റ്ററി ആക്സസ് ചെയ്യാനോ സാധിക്കുന്നില്ലെന്നാണ് ഉപയോക്താക്കൾ പറയുന്നത്

കൊച്ചി: എഐ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി ലോക വ്യാപകമായി നിശ്ചലമായി. ഉപയോക്താക്കൾക്ക് ചാറ്റ് ജിപിടിയുടെ മുഴുവൻ സേവനങ്ങളും നഷ്ടമായി. ആപ്പിന്റെ ചാറ്റ് സേവനങ്ങളടക്കം മുടങ്ങി. ബോട്ടുമായി ചാറ്റ് ചെയ്യാനോ ഹിസ്റ്ററി ആക്സസ് ചെയ്യാനോ സാധിക്കുന്നില്ലെന്നാണ് ഉപയോക്താക്കൾ പറയുന്നത്. എന്നാൽ നിശ്ചലമായതിൽ ഇതുവരെ ചാറ്റ് ജിപിടിയോ മാതൃകമ്പനിയായ ഓപ്പൺ എഐ-യോ പ്രതികരിച്ചിട്ടില്ല.

ബാഡ് ​ഗേറ്റ് വേ എന്ന മറുപടിയാണ് ചാറ്റ് ജിപിടിയുടെ യുആർഎല്ലിൽ കയറുമ്പോൾ ലഭിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളെയാണ് ചാറ്റ് ജിപിടിയുടെ പെട്ടെന്നുളള നിശ്ചലാവസ്ഥ ബാധിച്ചിരിക്കുന്നത്. സാങ്കേതികമായ തടസങ്ങളാണ് ചാറ്റ് ജിപിടിയുടെ സേവനങ്ങൾ നിലയ്ക്കാൻ കാരണമെന്നാണ് ദേശീയ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട്.

Also Read:

Tech
റീല്‍സ് ഇനി 60 സെക്കന്‍ഡ് വരെയല്ല, ലേ ഔട്ടിലും മാറ്റം; പുതിയ അപ്‌ഡേറ്റ്‌സുമായി ഇന്‍സ്റ്റഗ്രാം

ഡിജിറ്റൽ തകരാറുകൾ ട്രാക്ക് ചെയ്യുന്ന സേവനം നൽകുന്ന ഡൗൺഡിറ്റക്ടർ പറയുന്നതനുസരിച്ച്, ചാറ്റ് ജിപിടിക്കെതിരായ പരാതികളിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്.1000 റിപ്പോർട്ടുകളാണ് ഇതുവരെ സമർപ്പിച്ചിട്ടുളളത്. ഉപയോക്താക്കൾ ചാറ്റ് ജിപിടിയെ കുറിച്ചുളള തങ്ങളുടെ നിരാശയും ആശയക്കുഴപ്പവും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. മന്ദഗതിയിലുള്ള ലോഗിൻ പ്രക്രിയകളും മോശം പ്രകടനവും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡൗൺഡിറ്റക്ടർ പറയുന്നു. ഇത് കാരണമായിരിക്കാം ചാറ്റ് ജിപിടി നിശ്ചലമായതെന്നും വിലയിരുത്തലുണ്ട്.

Content Highlights: ChatGPT Down Globally Millions Unable to Access AI Chatbot

To advertise here,contact us