ഡീപ്‌സീക്കെന്ന ടെക് വിപ്ലവത്തിന് പിന്നിലെ പെണ്‍കരുത്ത്... ആരാണ് ഫുലി?

ചൈനയുടെ സ്വന്തം ചാറ്റ്ബോട്ടായ ഡീപ്‌സീക്ക് ടെക് ലോകത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്

ചൈനയുടെ സ്വന്തം ചാറ്റ്ബോട്ടായ ഡീപ്‌സീക്ക് ടെക് ലോകത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ അമേരിക്കന്‍ ചാറ്റ്ബോട്ടുകള്‍ക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ് കുറഞ്ഞ ചിലവില്‍ തയ്യാറാക്കിയിരിക്കുന്ന ഈ ചാറ്റ്ബോട്ട്. ചാറ്റ് ജിപിടി, ജെമിനി, എഐ ക്ലൗഡ് തുടങ്ങിയ ചാറ്റ് ബോട്ടുകളെയെല്ലാം തകര്‍ത്താണ് ഡീപ്‌സീക് മുന്നേറിയിരിക്കുന്നത്.

എഐ ആന്റ് ക്വാണ്ടിറ്റേറ്റീവ് ഫിനാന്‍സ് പശ്ചാത്തലമുള്ള എഞ്ചിനീയറും സംരംഭകനുമായ ലിയാങ് വെന്‍ഫെങാണ് ചൈനയിലെ ഹാങ്സൗ ആസ്ഥാനമായുള്ള എഐ റിസര്‍ച്ച് ലാബില്‍ ഡീപ്‌സീക് എന്ന എഐ മോഡല്‍ വികസിപ്പിച്ചിരിക്കുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് കൂടുതലും ചൈനയിലെ പ്രമുഖ സര്‍വ്വകലാശാലകളില്‍ നിന്നും അടുത്തിടെ പഠിച്ച് പുറത്തിറങ്ങിയ ബിരുദദാരികളാണ്. ഇതിലൊരാളാണ് 29 കാരിയായ ലുവോ ഫുലി. നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗില്‍ (NLP) മിടു മിടുക്കിയാണ് 29 കാരി.

Also Read:

Economy
വീണ്ടും കൂപ്പുകുത്തി രൂപ; ഓഹരി വിപണി നേട്ടത്തില്‍

ഫുലി ബിരുദം ചെയ്തത് ബീജിംഗ് നോര്‍മല്‍ യൂണിവേഴ്സിറ്റിയിലാണ്. കമ്പ്യൂട്ടര്‍ സയന്‍സായിരുന്നു വിഷയം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥിയായിട്ടു പോലും മികച്ച മാര്‍ക്കോടെ പഠനം പൂര്‍ത്തിയാക്കാന്‍ ഫുലിക്ക് സാധിച്ചു. പിന്നീട് ഉപരിപഠനത്തിനായി പീക്കിംഗ് യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സില്‍ ചേര്‍ന്നു.

2019 ലെ എസിഎല്‍കോണ്‍ഫറന്‍സില്‍ 8 പ്രബദ്ധങ്ങളാണ് അവര്‍ പ്രസിദ്ധീകരിച്ചത്. ഇതോടെ ടെക് ഭീമന്‍മാരായ അലിബാബയും ഷവോമിയും ഫുലുവുമായി സഹകരിക്കാന്‍ താത്പര്യം അറിയിച്ചു. അലിബാബയുടെ ഡാമോ അക്കാദമിയില്‍ ബഹുഭാഷാ പ്രീ-ട്രെയിനിംഗ് മോഡല്‍ VECO യുടെ വികസനത്തിന് ലുവോ നേതൃത്വം നല്‍കി. കൂടാതെ ഓപ്പണ്‍ സോഴ്‌സ് AliceMind പ്രോജക്റ്റിലും പ്രവര്‍ത്തിച്ചു. 2022 ലാണ് ഫുലി ഡീപ്സീകിന്റെ ഭാഗമാകുന്നത്. ഫുലിയുടെ നാച്വറല്‍ ലാംഗ്വേജ് പ്രോസസിങിലെ വൈദഗ്ധ്യമാണ് DeepSeek-V2 വികസനത്തില്‍ നിര്‍ണായകമായത്.

Also Read:

DEEP REPORT
ഗെയിം ചേഞ്ചറായി ഡീപ്‌സീക്ക്; എഐയിലെ അമേരിക്കന്‍ കുത്തകയ്ക്ക് ചൈനയുടെ മറുപടി

ഡീപ്‌സീക് തങ്ങള്‍ക്കുള്ള അപായമണിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനടക്കം പറയേണ്ടി വന്നു. ഡീപ്‌സീക് വി 3 മോഡല്‍ ചാറ്റ് ജിപിടിയെയും മറികടന്ന് യുഎസ്, യുകെ, ചൈന എന്നിവിടങ്ങളില്‍ ആപ്പിള്‍ സ്റ്റോറില്‍ ടോപ്‌റേറ്റഡ് ആപായി മാറി കഴിഞ്ഞു. മനുഷ്യ ചിന്തകളെ അനുകരിക്കാനും നിര്‍ദേശങ്ങളോട് പ്രതികരിക്കുന്നതിന് മുന്‍പ് ന്യായവാദങ്ങള്‍ ഉയര്‍ത്താനുമുള്ള കഴിവാണ് എതിരാളികളില്‍ നിന്നും ഡീപ്‌സീകിനെ വ്യത്യസ്തമാക്കുന്നത്.

Content Highlights: Meet coder Luo Fuli, the genius AI gal behind China's sensational DeepSeek R1

To advertise here,contact us