സുരക്ഷ മുഖ്യം; ചാറ്റ് ജിപിടിക്കും ഡീപ്‌ സീക്കിനും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ വിലക്ക്

ഓസ്‌ട്രേലിയ, ഇറ്റലി അടക്കമുള്ള രാജ്യങ്ങൾ സർക്കാർ വകുപ്പുകളിൽ ഡീപ്‌ സീക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നു

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ എഐ ടൂളുകളായ ചാറ്റ് ജിപിടിയും ഡീപ്‌ സീക്കും ഉപയോഗിക്കുന്നതിന് വിലക്ക്. മന്ത്രാലയത്തിലെ ജീവനക്കാർക്കാണ് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്.

സർക്കാർ രേഖകളും മറ്റും ചോരുന്നത് ഒഴിവാക്കാനും ഡിജിറ്റൽ സുരക്ഷ കർശനമാക്കാനുമാണ് ഈ നീക്കം. നേരത്തെ ഓസ്‌ട്രേലിയ, ഇറ്റലി അടക്കമുള്ള രാജ്യങ്ങൾ സർക്കാർ വകുപ്പുകളിൽ ഡീപ്‌ സീക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഓപ്പൺ എഐയുടെ തലവൻ സാം ആൾട്ട്മാൻ ഇന്ത്യയിൽ എത്തിയിരിക്കുന്ന സമയത്തുകൂടിയാണ് ഇത്തരത്തിലൊരു തീരുമാനം വരുന്നത്.

എഐ ടൂളുകളും ആപ്പുകളും ഇനി ഉപയോഗിക്കേണ്ടെന്നും അവ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമാണ് മന്ത്രാലയം ജീവനക്കാർക്കായി പുറത്തിറക്കിയ കുറിപ്പിലുള്ളത്. നിരോധനം സംബന്ധിച്ച് ഓപ്പൺ എഐയുടെയും ഡീപ്‌ സീക്കിന്റെയും ഇന്ത്യയിലെ പ്രതിനിധികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: Finance ministry bans ChatGPT and Deepseek from its office

To advertise here,contact us