ആൻഡ്രോയ്ഡ് 12-ഓ അതിന് മുകളിലുള്ളവയോ ഉപയോഗിക്കുന്നവരാണോ? പണി കിട്ടുമേ, ഈ മുന്നറിയിപ്പ് അറിഞ്ഞിരിക്കണം

ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട, നിർണായകമായ ഒരു മുന്നറിയിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്

ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട, വളരെ നിർണായകമായ ഒരു മുന്നറിയിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. ആൻഡ്രോയ്ഡ് 12 മുതൽ മുകളിലേക്കുള്ള വേർഷനുകൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക്, സൈബർ അറ്റാക്ക് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

ആൻഡ്രോയ്ഡ് 12 മുതൽ മുകളിലേക്കുള്ള വേർഷനുകൾ ഇത്തരത്തിൽ ബാധിക്കപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം കണ്ടെത്തിയിട്ടുള്ളത്. ചിപ്സെറ്റുകളിലെ തകരാറുകളാണ് ഈ വേർഷനുകളെ സൈബർ അറ്റാക്കിന് തുറന്നുകൊടുക്കുന്നത്. 'പുറത്തുനിന്നുള്ള സൈബർ അറ്റാക്കിന് വിധേയമാകുന്ന തരത്തിൽ ആൻഡ്രോയ്ഡിൽ ചില തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ നമ്മുടെ വിവരങ്ങൾ ചോരാനും മറ്റുമുള്ള സാഹചര്യങ്ങൾ ഉണ്ടാകും' എന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം അറിയിക്കുന്നുണ്ട്.

Also Read:

National
രാജ്യ തലസ്ഥാനം ആരുപിടിക്കും?; വോട്ടെണ്ണൽ നടപടിക്രമങ്ങൾ ഇങ്ങനെ

ഇത്തരത്തിൽ സൈബർ അറ്റാക്ക് ഉണ്ടാകാതിരിക്കാനായി മൊബൈൽ കൃത്യമായി അപ്‌ഡേറ്റ് ചെയ്യണമെന്നും ഇവർ പറയുന്നു. ആൻഡ്രോയ്ഡ് 12, 13, 14, 15 വേർഷനുകൾ ഉപയോഗിക്കുന്നവർ കൃത്യമായി ഫോണുകൾ അപ്‌ഡേറ്റ് ചെയ്യണമെന്നും മുന്നറിയിപ്പുണ്ട്. ഇവയ്ക്ക് പുറമെ സംശയം തോന്നുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് എന്നും ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്നല്ലാതെ അപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. കൂടുതൽ സുരക്ഷയ്ക്കായി ടൂ ഫാക്ടർ ഒതെന്റിക്കേഷൻ ഉണ്ടാകണമെന്നും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ നിർദേശമുണ്ട്.

Content Highlights: High risk warning for android users

To advertise here,contact us