ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നവരെ, ഗമ കാട്ടിക്കോളൂ; ആപ്പിൾ ടിവി ഇപ്പോള്‍ നിങ്ങളുടെ ഫോണിലും

ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നവർക്കും ഇനി മുതൽ പ്ലേസ്റ്റോറിൽ നിന്ന് ആപ്പിൾ ടി വി ഡൗൺലോഡ് ചെയ്യാം

ആപ്പിൾ ടി വി ഇനിമുതൽ ഗൂഗിൾ പ്ളേ സ്റ്റോറിലും ലഭിക്കും. ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നവർക്കും ഇനിമുതൽ പ്ലേസ്റ്റോറിൽ നിന്ന് ആപ്പിൾ ടി വി ഡൗൺലോഡ് ചെയ്യാം.

മൊബൈലുകൾ, ടാബ്‌ലറ്റുകൾ, ആൻഡ്രോയ്ഡ് ടി വി എന്നിവയിലും ആപ്പിൾ ടിവി ലഭ്യമാകും. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഒരു ആപ്പിൾ ആപ്പ് പ്ലേസ്റ്റോറിൽ ലഭിക്കുന്നത്. നേരത്തെ 2015ൽ ആപ്പിൾ മ്യൂസിക് ആൻഡ്രോയിഡ് ഫോണുകൾക്കായി ഒരു ആപ്പ് പുറത്തിറക്കിയിരുന്നു.

99 രൂപയാണ് ഒരു മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ ചാർജ്. ഏഴ് ദിവസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ആദ്യം ലഭിക്കും. എക്സ്ക്ലൂസീവ് ആയ ഷോകൾ, സിനിമകൾ അങ്ങനെ എല്ലാം ആപ്പിൾ ടിവിയിൽ ലഭിക്കും. ആൻഡ്രോയ്ഡിലേക്കുള്ള ആപ്പിൾ ടിവിയുടെ കടന്നുവരവോടെ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയ്ക്ക് പുതിയ എതിരാളിയും ആകും.

Also Read:

Tech
അങ്ങ് ബഹിരാകാശത്തു നിന്ന്… മസ്‌ക് മോദിക്ക് നല്‍കിയത് വെറുമൊരു സമ്മാനമല്ല!

നേരത്തെ കണ്ടുനിർത്തിയ ഇടത്തുനിന്ന് തുടങ്ങാനുള്ള 'കണ്ടിന്യൂ വാച്ചിങ്' ഓപ്‌ഷൻ അടക്കം നിരവധി ഫീച്ചറുകൾ ആൻഡ്രോയ്ഡിനായുള്ള ആപ്പിൾ ടിവിയിലുണ്ടാകും. കണ്ടന്റുകൾ പിന്നീട് കാണാനായി, സേവ് ചെയ്ത് വെക്കാനുളള ഓപ്‌ഷനായ സേവ്ഡ് വാച്ച്ലിസ്റ്റ് ഫീച്ചറും ആൻഡ്രോയ്ഡ് ആപ്പിൾ ടിവിയിൽ ഉണ്ട്.

Content Highlights: Apple TV to be available at Android Phones

To advertise here,contact us