50 മെഗാപിക്സല്‍ കാമറ, കരുത്തുറ്റ 6000 mAh ബാറ്ററി; റിയല്‍മിയുടെ കാത്തിരുന്ന രണ്ട് ഫോണുകളെത്തി

രണ്ടു ഫോണുകള്‍ പുറത്തിറക്കി റിയല്‍മി

ഇന്ത്യയില്‍ രണ്ടു ഫോണുകള്‍ പുറത്തിറക്കി ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി. മിഡ്‌റേഞ്ച് പി സീരീസില്‍ പി3 പ്രോ 5ജിയും പി3എക്‌സ് 5ജിയുമാണ് അവതരിപ്പിച്ചത്. 50 മെഗാപിക്സല്‍ പ്രൈമറി കാമറയും 6,000 എംഎഎച്ച് ബാറ്ററിയോടും കൂടിയാണ് ഈ ഫോണുകള്‍ വിപണിയില്‍ എത്തിയത്.

റിയല്‍മി പി3 പ്രോയുടെ ബേസ് മോഡലിന് 23,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് കപാസിറ്റിയുമുള്ള ഫോണിനാണ് ഈ വില. 8GB+256GB, 12GB+256GB എന്നീ വേരിയന്റുകള്‍ക്ക് യഥാക്രമം 24,999 രൂപയും 26,999 രൂപയുമാണ് വില. ഫെബ്രുവരി 25 മുതല്‍ കമ്പനിയുടെ വെബ്സൈറ്റിലൂടെയും ഫ്‌ലിപ്പ്കാര്‍ട്ടിലൂടെയും ഗാലക്സി പര്‍പ്പിള്‍, നെബുല ഗ്ലോ, സാറ്റേണ്‍ ബ്രൗണ്‍ എന്നി നിറങ്ങളില്‍ ഹാന്‍ഡ്സെറ്റ് ലഭ്യമാകും.

പി3 പ്രോയ്ക്ക് സ്നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 3 ചിപ്പ്സെറ്റാണ് കരുത്തുപകരുക. അതേസമയം പി3എക്സില്‍ മീഡിയാടെക് ഡൈമെന്‍സിറ്റി 6400 SoC പ്രോസസറാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ട് ഹാന്‍ഡ്സെറ്റുകളും ആന്‍ഡ്രോയിഡ് 15ലും കമ്പനിയുടെ റിയല്‍മി യുഐ 6.0 യൂസര്‍ ഇന്റര്‍ഫേസിലുമാണ് പ്രവര്‍ത്തിക്കുക.

പി3എക്സ് ഫൈവ് ജിയുടെ 6GB+128GB, 8GB+128GB വേരിയന്റുകള്‍ക്ക് യഥാക്രമം 13,999 രൂപയും 14,999 രൂപയുമാണ് വില. ഫെബ്രുവരി 28 ന് റിയല്‍മി വെബ്സൈറ്റിലൂടെയും ഫ്‌ലിപ്പ്കാര്‍ട്ടിലൂടെയും ലൂണാര്‍ സില്‍വര്‍, മിഡ്നൈറ്റ് ബ്ലൂ, സ്റ്റെല്ലാര്‍ പിങ്ക് എന്നി മൂന്ന് നിറങ്ങളില്‍ ഇത് രാജ്യത്ത് വില്‍പ്പനയ്ക്കെത്തും.

Content Highlights: Realme p3 pro 5g p3x 5g launched in india

To advertise here,contact us